Connect with us

‘ഞാന്‍ വളരെയധികം ത്രില്ലിലാണ്’, കോലിയുടെ നൂറാം മത്സരം കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം; ഇന്ത്യ-പാക് മത്സരം കാണാന്‍ ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തി വിജയ് ദേവരക്കൊണ്ട

News

ഇന്ത്യ-പാക് മത്സരം കാണാന്‍ താരം നേരിട്ട് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തി തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്നിരുന്ന മാച്ചിനെ കുറിച്ചുള്ള പ്രതീക്ഷയും വിജയ് ദേവരക്കൊണ്ട പങ്കുവച്ചു.

‘ഞാന്‍ വളരെയധികം ത്രില്ലിലാണ്. ഇന്ന് കോലി 50 റണ്‍സെങ്കിലും അടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 20 കഴിഞ്ഞാല്‍ ആ കടമ്പ കടക്കാം. ഇത് അദ്ദേഹത്തിന്റെ നൂറാം മത്സരമാണ്, അത് കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം’, എന്നാണ് പ്രീ മാച്ച് ഷോയില്‍ വിജയ് ദേവരക്കൊണ്ട പറഞ്ഞത്.

അതേസമയം, ലൈഗര്‍ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ 2500 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. എന്നാല്‍ ആദ്യദിനം ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് കൂടുതലും ലഭിച്ചത്. അനന്യപാണ്ടെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്.

2 മണിക്കൂര്‍ 20 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തില്‍ പ്രദര്‍ശനമുണ്ട്.

More in News

Trending

Recent

To Top