സ്റ്റണ്ട് സീനുകള്‍ ഉള്ള സിനിമയായിരുന്നു, അതെല്ലാം ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റഡായി സണ്ണി ലിയോണി തന്നെ ചെയ്തു; സ്റ്റണ്ടിനിടയില്‍ തലകുത്തി വീണപ്പോഴും സണ്ണി ചിരിച്ചോണ്ടിരിക്കും; റെബേക്ക സന്തോഷ് പറയുന്നു !

മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാര മാണ് റെബേക്ക സന്തോഷ്. കസ്തൂരിമാനിലെ കാവ്യയേ ആരാധകര്‍ക്ക് അങ്ങനെ മറക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ ഷീറോ സിനിമയുടെ ഷൂട്ടിങിനായി സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ താന്‍ പരിചയപ്പെട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഞാന്‍ ഷീറോ പടത്തിന്റെ സെക്കന്റ് അസോസിയേറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ട് തീരുന്നത് വരെ ഒപ്പമുണ്ടായിരുന്നു. സിനിമയുടെ ലോഞ്ചിന്റെ സമയത്താണ് ഞാന്‍ ആദ്യമായി സണ്ണി ലിയോണിയെ കണ്ടത്.’
പുള്ളിക്കാരി ഭയങ്കര ഓക്കെയായിട്ടുള്ള ആളാണ്. സെക്കന്റ് അസോസിയേറ്റ് ആയിരുന്നതുകൊണ്ട് ഒരുപാട് സംസാരിക്കാന്‍ പറ്റി സണ്ണി ലിയോണിയോട്. പുള്ളിക്കാരിയുടെ പിറന്നാളും ഷീറോയുടെ സെറ്റില്‍ സെലിബ്രേറ്റ് ചെയ്തിരുന്നു.ആ സിനിമയില്‍ ഡ്യൂപ്പില്ലാതെയാണ് സണ്ണി ലിയോണി അഭിനയിച്ചിരിക്കുന്നത്. കുറെ സ്റ്റണ്ട് സീനുകള്‍ ഉള്ള സിനിമയായിരുന്നു. അതെല്ലാം ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റഡായി സണ്ണി ലിയോണി തന്നെ ചെയ്തു. വീണ് തലേക്കുത്തി നിന്നിട്ടുണ്ട്.’
‘പക്ഷെ അപ്പോഴും സണ്ണി ലിയോണി ചിരിച്ചോണ്ടിരിക്കും. നമ്മള് കരുതും അവര്‍ ഇനി ഷൂട്ട് തുടരാന്‍ സമ്മതിക്കില്ലായിരിക്കും ഷൂട്ട് മുടങ്ങി എന്നൊക്കെ പക്ഷെ അവര്‍ അതൊക്കെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുത്ത് വീണ്ടും ചെയ്യാന്‍ തയ്യാറാകും’ റെബേക്ക സന്തോഷ് പറഞ്ഞു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...