Connect with us

മാല’കാണാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഒന്ന് നോക്കി; താൻ അടിച്ചുമാറ്റിയോ എന്ന ഒരു ഇതിലാണ് എന്റെ നോട്ടം മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചതിനെ പറ്റി ഇന്നസെന്റ് !

Movies

മാല’കാണാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഒന്ന് നോക്കി; താൻ അടിച്ചുമാറ്റിയോ എന്ന ഒരു ഇതിലാണ് എന്റെ നോട്ടം മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചതിനെ പറ്റി ഇന്നസെന്റ് !

മാല’കാണാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഒന്ന് നോക്കി; താൻ അടിച്ചുമാറ്റിയോ എന്ന ഒരു ഇതിലാണ് എന്റെ നോട്ടം മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചതിനെ പറ്റി ഇന്നസെന്റ് !

നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി, പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഇന്നസെന്റ്. . രണ്ട് തവണ കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് വരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ പ്രമുഖ മാധ്യമത്തിലൂടെ തന്റെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.

ഇന്നസെന്റ് കഥകള്‍ എന്ന പേരില്‍ വരുന്ന പുതിയ എപ്പിസോഡില്‍ നടൻ മമ്മൂട്ടിക്ക് ഒപ്പമുണ്ടായ രസകരമായ ഒരു സംഭവമാണ് താരം പങ്കുവയ്ക്കുന്നത്. ഷൂട്ടിങ് ദിനങ്ങളിൽ ഒരിക്കൽ മമ്മൂട്ടിക്ക് ഒപ്പം റൂമിൽ കിടന്നതും അതിനിടെ ഉണ്ടായ രസകരമായ സംഭവവുമാണ് ഇന്നസെന്റ് പങ്കുവയ്ക്കുന്നത്. ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ

വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും ഒരു ഹോട്ടലിൽ ആയിരുന്നു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടിക്ക് ഒപ്പം കട്ടൻ കാപ്പി ഒക്കെ കുടിച്ച് സംസാരിച്ച് ഇരിക്കുകയായിരുന്നു. അതൊക്കെ കഴിഞ്ഞ് റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ മമ്മൂട്ടി പറഞ്ഞു, താൻ ഇനി റൂമിലേക്ക് പോകണ്ട ഇവിടെ കിടന്നോ എന്ന്. ഞാൻ വേണ്ട റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞു.’

‘അങ്ങനെ ഞാൻ പിന്നെ അവിടെ തന്നെ കിടന്നു. മമ്മൂട്ടിക്ക് ആരോ സെപ്ഷ്യൽ ഭക്ഷണം ഒക്കെ കൊണ്ടുവന്ന കൊടുത്തിട്ടുണ്ടായിരുന്നു. അതൊക്കെ കഴിച്ച്, സുഖമായിട്ട് അവിടെ കിടന്നു ഉറങ്ങി. എന്നിട്ട് വെളുപ്പാൻ കാലത്ത് ഞാൻ ഒരു അഞ്ച് മണിയൊക്കെ ആയപ്പോൾ എഴുന്നേറ്റു. ടോയ്‌ലെറ്റിൽ ചെന്നപ്പോൾ എന്റെ കഴുത്തിലെ മാല കാണുന്നില്ല. കിടക്കുമ്പോൾ മാല ഉണ്ടായിരുന്നു. അങ്ങനെ ഞാൻ തലയിണയും കിടക്കയും എല്ലം അരിച്ചു പിറക്കി മാലക്കായി തിരഞ്ഞു.’

‘കാണാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഇങ്ങനെ നോക്കി. നമ്മുക്ക് പറയാൻ പറ്റില്ലയോ. നമ്മുടെ ഏതോ പ്രസിഡന്റിന് ഒരു അസുഖം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പുള്ളിക്ക് കണ്ട് ഇഷ്ടപ്പെടുന്ന എന്തും എടുത്തുകൊണ്ട് പോകും. താൻ അടിച്ചുമാറ്റിയോ എന്ന ഒരു ഇതിലാണ് എന്റെ നോട്ടം. വീണ്ടും ഞാൻ ബാത്‌റൂമിൽ പോയി വന്നപ്പോൾ മമ്മൂട്ടി എന്നോട് ചോദിച്ചു, താൻ എന്താണ് നോക്കുന്നത്. കുറെ നേരായല്ലോ എന്നൊക്കെ.’

‘എനിക്ക് ആണേൽ മാല താൻ എടുത്തോ എന്നൊക്കെ പറയാൻ മടി. പിന്നെ അഞ്ചു പവന്റെ മാലയാണ് കാണാനില്ല എന്ന് ഞാൻ പറഞ്ഞു. ഉടനെ അത് പറഞ്ഞാൽ പോരെ എന്ന് മമ്മൂട്ടിയുടെ ചോദ്യം. എന്താണെന്ന് ചോദിച്ചപ്പോൾ താൻ രാത്രി ഉറങ്ങുന്ന നേരത്ത് കൈ അതിന്റെ ഇടയിൽ കുടുങ്ങി, ഇനി അത് പൊട്ടി പോകണ്ടല്ലോ എന്ന് കരുതി ഞാൻ അഴിച്ചു ദേ വച്ചേക്കുന്നു എന്ന് പറഞ്ഞു കാണിച്ചു തന്നു.’

‘അതുവരെ എല്ലാം ഒക്കെ ആയിരുന്നു. എന്നാൽ അത് കഴിഞ്ഞ് എന്റെ വായിൽ നിന്ന് ഒരു കാര്യം വന്നു വീണു. ഒന്ന് സംശയിച്ചു. അതിൽ എന്നോട് വിഷമം വിചാരിക്കരുതെന്ന്. ഇത് കേട്ട മമ്മൂട്ടി എന്നോട് ഇറങ്ങി പോടോ എന്ന് പറഞ്ഞു. പൊട്ടണ്ട എന്ന് കരുതി എടുത്ത് വച്ച എന്നോടാണ് ഇത് പറയുന്നത് എന്നും പറഞ്ഞു, ഇന്നസെന്റ് ഓർത്തു. തനിക്ക് ഇപ്പോഴും ചെറിയ സംശയമുണ്ടെന്ന് പറഞ്ഞാണ് ഇന്നസെന്റ് രസകരമായ കഥ അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top