News
ഷാരൂഖ് ഖാന്റെ വില്ലനാകാന്‍ വിജയ് സേതുപതി വാങ്ങുന്നത് വമ്പന്‍ തുക; ജവാനായി നടന് ഉപേക്ഷിച്ചത് രണ്ട് സിനിമകള്‍
ഷാരൂഖ് ഖാന്റെ വില്ലനാകാന്‍ വിജയ് സേതുപതി വാങ്ങുന്നത് വമ്പന്‍ തുക; ജവാനായി നടന് ഉപേക്ഷിച്ചത് രണ്ട് സിനിമകള്‍
ബോളിവുഡി കിംഗ് ഖാന് ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രം ‘ജവാനി’ലൂടെ, തെന്നിന്ത്യയുടെ മക്കള്‍ സെല്വന് വിജയ് സേതുപതി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നടന് വമ്പന്‍ പ്രതിഫലം വാങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 21 കോടിയാണ് സിനിമയിലെ വിജയ് സേതുപതിയുടെ പ്രതിഫലം.
നാള് ഇന്നുവരെ ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയാണിത്. സിനിമയിലെ കഥാപാത്രത്തെ നടന് ഏറെ ഇഷ്ടമായെന്നും ജവാനായി വിജയ് സേതുപതി രണ്ട് സിനിമകള്‍ ഉപേക്ഷിച്ചുവെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ജവാനില്‍ വിജയ് സേതുപതി വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ഷാരൂഖ് ഖാന് നായകനാകുന്ന സിനിമയില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന് ഇരട്ടവേഷത്തില്‍ എത്തും. ദീപിക പദുകോണും സിനിമയില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്.
പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തെന്നിന്ത്യയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ ‘മെര്‍സല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്.
