വഴക്കിടുമ്പോള്‍ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യും; എനിക്കത് കേള്‍ക്കുമ്പോള്‍ സങ്കടം വരും, നെഞ്ചൊക്കെ വിങ്ങും; ഡിവോഴ്സിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച സംഭവത്തെ കുറിച്ച് എംബി പത്മകുമാർ!
വഴക്കിടുമ്പോള്‍ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യും; എനിക്കത് കേള്‍ക്കുമ്പോള്‍ സങ്കടം വരും, നെഞ്ചൊക്കെ വിങ്ങും; ഡിവോഴ്സിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച സംഭവത്തെ കുറിച്ച് എംബി പത്മകുമാർ!
വഴക്കിടുമ്പോള്‍ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യും; എനിക്കത് കേള്‍ക്കുമ്പോള്‍ സങ്കടം വരും, നെഞ്ചൊക്കെ വിങ്ങും; ഡിവോഴ്സിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച സംഭവത്തെ കുറിച്ച് എംബി പത്മകുമാർ!
സോഷ്യല്‍മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമായ താരമാണ് എംബി പത്മകുമാര്‍. അഭിനയ ജീവിതത്തിനൊപ്പം കാഴ്ചക്കാർക്ക് മോട്ടിവേഷൻ നൽകുന്ന തരത്തിൽ വീഡിയോകളും പത്മകുമാര്‍ ചെയ്യാറുണ്ട്. കുടുംബസമേതമായി പങ്കിടുന്ന പല വിശേഷങ്ങളും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ, വ്യക്തിജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം വൈറലാകുകയാണ്. വേര്‍പിരിയലിന്റെ വക്കില്‍ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള എംബി പത്മകുമാറിന്റെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു. ഭാര്യയും മക്കളുമെല്ലാം വീഡിയോയില്‍ തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. എംപവര്‍ ഫാമിലി എന്ന ക്യാപ്ഷനോടെയായി പങ്കിട്ട വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
പിരിയുന്നതിന്റെ വക്കില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ചവരാണ് ഞാനും ഭാര്യയും. അന്നങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ചിത്ര വേറെ വഴിക്ക് പോയെനെ. സത്യയും വേറെരീതിയില്‍ ജീവിച്ചേനെ. അഭിരാമി ഒരുപക്ഷേ ജനിക്കാനേ സാധ്യതയില്ല. മക്കള്‍ പ്രായമായി വന്നപ്പോള്‍ ഞാന്‍ ഇവരോട് അതേക്കുറിച്ച് പറഞ്ഞിരുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ അവരുടെ കണ്ണുനിറയും. അല്ലേ അഭിരാമിയെന്നായിരുന്നു പത്മകുമാര്‍ ചോദിച്ചത്.
ഞാനും ചേട്ടായിയും വഴക്കിടുമ്പോള്‍ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യും. എനിക്കാണെങ്കില്‍ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം വരും. നെഞ്ചൊക്കെ വിങ്ങും. എന്റെ കുറച്ച് കൂട്ടുകാരികള്‍ക്കാണെങ്കില്‍ അച്ഛനും അമ്മയും ഉണ്ടായിട്ടും അവരോട് സംസാരിക്കാനാവാത്തവരുണ്ട്. ചിലരുടെ അച്ഛനും അമ്മയും മരിച്ചുപോയി. എനിക്ക് അങ്ങനെയൊരു അവസ്ഥ ആലോചിക്കാന്‍ വയ്യ. നമ്മുടെ മനസ് തുറന്ന് അച്ഛനോടും അമ്മയോടുമാണ് സംസാരിക്കുന്നത്.
ഞാന്‍ കുഞ്ഞായിരുന്ന സമയത്ത് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും ഞങ്ങള്‍ ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ലായിരുന്നു. അവര്‍ എല്ലാം മനസിലാക്കി ചെയ്യുമായിരുന്നു. പ്രശ്നങ്ങളിലൂടെ കടന്നുപോയതെല്ലാം ഞങ്ങള്‍ മനസിലാക്കിയിരുന്നു. അന്ന് അവർ പിരിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളെല്ലാം വേറെ വഴിക്കായേനെ. ഞങ്ങളായിരിക്കും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. അന്നേരം അച്ഛനും അമ്മയും എടുത്ത തീരുമാനത്തോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നവരാണെന്നായിരുന്നു മകൻ പറഞ്ഞത്.
ഇപ്പോള്‍ ഞങ്ങളെല്ലാ കാര്യങ്ങളും ഒന്നിച്ചാണ് ചെയ്യുന്നത്. അമ്മ അധികം സംസാരിക്കാത്തയാളാണ്. അമ്മയുടെ നേച്ചര്‍ അങ്ങനെയാണ്. പിരിയേണ്ടൊരു അവസ്ഥ വന്നിരുന്നുവെങ്കില്‍ ഇതുപോലൊരു കുടുംബം കെട്ടിപ്പടുക്കാനാവില്ലായിരുന്നു. മോനെ ഞങ്ങള്‍ക്കേറെയിഷ്ടമായിരുന്നു. പ്രൊഫഷന് പോലും മാറ്റിവെച്ചാണ് ഞങ്ങള്‍ മോന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തത്. സ്വന്തം അച്ഛനും അമ്മയും കൊടുക്കുന്ന പിന്തുണയും സുരക്ഷിതത്വും മറ്റൊരാള്‍ക്കും നല്‍കാനാവില്ലെന്നുമായിരുന്നു പത്മകുമാര്‍ പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...