Connect with us

മകന് കോവിഡ് ചികിത്സ വിജയകരമായി പൂർത്തിയാക്കി; സന്തോഷം പങ്കുവെച്ച് സംവിധയകാൻ പത്മകുമാർ

Malayalam

മകന് കോവിഡ് ചികിത്സ വിജയകരമായി പൂർത്തിയാക്കി; സന്തോഷം പങ്കുവെച്ച് സംവിധയകാൻ പത്മകുമാർ

മകന് കോവിഡ് ചികിത്സ വിജയകരമായി പൂർത്തിയാക്കി; സന്തോഷം പങ്കുവെച്ച് സംവിധയകാൻ പത്മകുമാർ

മകന് കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം. പത്മകുമാര്‍. കോവിഡിനെതിരെ പൊരുതുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി യുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തിയ ശേഷം പത്മകുമാറിന്റെ മകൻ ചികിത്സ തേടുകയായിരുന്നു. ഇപ്പോൾ ഇതാ മകൻ വിജയകരമായി ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തിയിരിക്കുകയാണ്

“എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‌വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർഎന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും.

ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാർത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് …നമ്മൾ ഇതും അതിജീവിക്കും” പത്മകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പത്മകുമാറിന്റെ മകനും സുഹൃത്തും മാര്‍ച്ച് 16നാണു ഡല്‍ഹിയിലെത്തിയത്. പാരിസില്‍ വച്ച് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനാല്‍, നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു. മാര്‍ച്ച് 23നു രോഗലക്ഷണങ്ങള്‍ പ്രകടമായി. ഇതോടെ ഇവരെ കളമശേരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

director pathmakumar

More in Malayalam

Trending

Recent

To Top