News
കള്ളനോട്ടം പണ്ടേ ഉണ്ട്….; കലോത്സവ കാലത്തെ ഫോട്ടോ പങ്കിട്ട് വീണ നായരുടെ മുൻഭർത്താവ്; സ്വാതി ഭൈമി സുരേഷിൻറെ ഫോട്ടോയ്ക്ക് താഴെ കമെന്റുകളുമായി ആരാധകരും!
കള്ളനോട്ടം പണ്ടേ ഉണ്ട്….; കലോത്സവ കാലത്തെ ഫോട്ടോ പങ്കിട്ട് വീണ നായരുടെ മുൻഭർത്താവ്; സ്വാതി ഭൈമി സുരേഷിൻറെ ഫോട്ടോയ്ക്ക് താഴെ കമെന്റുകളുമായി ആരാധകരും!
മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. വീണയെ മാത്രമല്ല വീണയുടെ ഭര്‍ത്താവും ആര്‍ജെയുമായ സ്വാതി സുരേഷ് ഭൈമിയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും സോഷ്യല്‍മീഡിയയിലും സജീവമാണ്.
ആര് ജെ അമന് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അദ്ദേഹം. വര്‍ഷങ്ങളായി കലോത്സവ വേദിയില്‍ നിറഞ്ഞുനിന്ന സ്വാതിയെ വീണയ്ക്ക് നേരത്തെ അറിയാമായിരുന്നു. ആര്‍ജെ അഭിമുഖത്തിന് വേണ്ടിയായാണ് സ്വാതി വീണയെ വിളിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയെന്നും മകന്റെ കാര്യങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കുമെന്നും അറിയിച്ച് സ്വാതി രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ തന്റെ പഴയൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു കലോത്സവ കാലം, കള്ളനോട്ടം പണ്ടേ ഉണ്ട് ന്നാ നിഷ്കളങ്കനായ എന്റെ അനിയന്റെ അഭിപ്രായമെന്ന ക്യാപ്ഷനോടെയായാണ് സ്വാതി പുതിയ പോസ്റ്റിട്ടത്. ബാലകലോത്സവത്തില്‍ രണ്ടാംവട്ടവും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പേപ്പര്‍ കട്ടിംഗും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ല കലോത്സവ വേദികളിലെ ശാസ്ത്രീയ/ലളിത സംഗീത മത്സരങ്ങള്‍ ഓര്‍ത്തുപോയി. ഇത് നിങ്ങളാണോ ഏതോ സുരേഷല്ലേ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
അളിയാന്ന് വിളിച്ച് നടന്നിരുന്ന സമയത്തായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. നമ്മള് രണ്ടാളും ഓക്കെയാണ്, നമുക്കിത് വീട്ടില്‍ പറഞ്ഞാലോ എന്ന് ചോദിച്ചതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് 3 വര്‍ഷത്തിന് ശേഷമായാണ് വിവാഹം നടന്നത്. അച്ഛനും അമ്മയും അത് കാണാനുണ്ടായിരുന്നില്ല. അവരുടെ മരണം വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നുവെന്നും വീണ പറഞ്ഞിരുന്നു.
ഞങ്ങളുടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും ഇപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നുമായിരുന്നു മുന്‍പ് വീണ നായര്‍ പ്രതികരിച്ചത്. ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു വീണ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഒത്തുപോവാന്‍ പറ്റുമെങ്കില്‍ അങ്ങനെ പോവുമെന്നും വീണ പറഞ്ഞിരുന്നു. വീണയുടെ മറുപടി വൈറലായതിന് പിന്നാലെയായാണ് ഞങ്ങള്‍ പിരിഞ്ഞു എന്നറിയിച്ച് സ്വാതി എത്തിയത്.
ഞങ്ങള്‍ വേര്‍പിരിഞ്ഞു, മകന്റെ കാര്യത്തിനായി ഞാനെപ്പോഴും കൂടെയുണ്ടാവും. അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞ് മാറുകയില്ല. അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. ചില സമയത്ത് ജീവിതം ഇങ്ങനെയാണ്, നമ്മള് ശക്തരായി നിന്നേ പറ്റൂ. പ്രിയപ്പെട്ടവരെല്ലാം എന്നെ മനസിലാക്കി കൂടെനില്ക്കണമെന്നുമായിരുന്നു അന്ന് സ്വാതി കുറിച്ചത്.
about veena nair
