News
നായികയ്ക്ക് മൂന്ന് കോടി, നായകന് വിജയ് ദേവരക്കൊണ്ടയ്ക്ക് 35 കോടി രൂപ; ലൈഗറിനായി താരങ്ങള്‍ വാങ്ങിച്ച പ്രതിഫലം ഇങ്ങനെ!
നായികയ്ക്ക് മൂന്ന് കോടി, നായകന് വിജയ് ദേവരക്കൊണ്ടയ്ക്ക് 35 കോടി രൂപ; ലൈഗറിനായി താരങ്ങള്‍ വാങ്ങിച്ച പ്രതിഫലം ഇങ്ങനെ!
വിജയ് ദേവരകൊണ്ട ബോളിവുഡ് താരം അനന്യ പാണ്ഡെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി പൂരി ജനന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും പൂരി ജഗന്നാഥും ചാര്‍മി കൗറും അപൂര്‍വ മെഹ്ത്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം റിലീസായത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനാവാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഈ കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയുടെ കാമുകിയുടെ റോളിലാണ് നടി അനന്യ പാണ്ഡെ എത്തുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ലൈഗറി വന്‍ പ്രതിഫലമാണ് നടന് വിജയ് ദേവരകൊണ്ട വാങ്ങിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 35 കോടി രൂപയാണ് നടന്റെ പ്രതിഫലം. മൂന്ന് കോടി രൂപയാണ് അനന്യ പാണ്ഡെയുടേത്.
വിജയ് ദേവരകൊണ്ടയുടെ അമ്മ കഥപാത്രത്തെയാണ് രമ്യ കൃഷ്ണന് അവതരിപ്പിക്കുന്നത്. 1 കോടി രൂപയാണ് നടി വാങ്ങിയിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ട്രെയിനര്‍ കഥാപാത്രത്തെ അവതരിപ്പിച്ച റോഹിത് റോണിയുടേത് 1.5 കോടി രൂപയാണ്.
