News
ബിഗ്‌ബോസ് സീസണ്‍ 16 ല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം 1050 കോടി രൂപ; ഭീമന്‍ തുകയ്ക്ക് പരിപാടിയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചുവെന്നും വാര്‍ത്തകള്‍
ബിഗ്‌ബോസ് സീസണ്‍ 16 ല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം 1050 കോടി രൂപ; ഭീമന്‍ തുകയ്ക്ക് പരിപാടിയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചുവെന്നും വാര്‍ത്തകള്‍
നിരവധി കാണികളുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോയുടെ ഹിന്ദി പതിപ്പ് പതിനാറാം സീസണില്‍ എത്തി നില്‍ക്കുകയാണ്. ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ബിഗ് ബോസ് ഉണ്ട്. മലയാളത്തിലെ നാലാം സീസണ്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്.
ഇപ്പോഴിതാ ബിഗ്‌ബോസ് ഹിന്ദിയില്‍ അവതാരകനായി എത്തുന്ന സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നതിന് 43.75 കോടിയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്ന് മാസം നീളുന്ന പരിപാടിയില്‍ 24 തവണയാണ് താരം മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലെത്തുന്നത്. അങ്ങനെ ആകെ ഒരു സീസണിനായി താരത്തിന് ലഭിക്കുന്ന പ്രതിഫലം 1050 കോടി രൂപയാണ്. തന്റെ തിരക്കേറിയ സിനിമാ ഷെഡ്യൂളിനിടയില്‍ സമയം കണ്ടെത്തുന്നതിനാലാണ് താരം പ്രതിഫലം വര്‍ദ്ധിപ്പിച്ചതെന്നാണ് സൂചന. പരിപാടിയുടെ നിര്‍മാതാക്കള്‍ ഇത് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2010ല്‍ ബിഗ്‌ബോസ് നാലാം സീസണിന്റെ അവതാരകനായാണ് സല്‍മാന്‍ ഖാന്‍ പരിപാടിയിലേക്ക് എത്തുന്നത്. ഒരു എപ്പിസോഡിന് രണ്ടര കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.
നാലാം സീസണ്‍ വമ്പന്‍ ഹിറ്റായതോടെ സല്‍മാന്‍ ഖാന്റെ താരമൂല്യവും വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴാം സീസണ്‍ എത്തിയപ്പോള്‍ താരം തന്റെ പ്രതിഫലം ഒരു എപ്പിസോഡിന് ഏഴ് കോടിയായി വര്‍ദ്ധിപ്പിച്ചു. ബിഗ്‌ബോസ് വമ്പന്‍ ഹിറ്റായി മറ്റ് ഭാഷകളിലും എത്തിയതോടെയാണ് 1050 കോടിയെന്ന ഭീമമായ പ്രതിഫലതുകയില്‍ താരമിപ്പോള്‍ എത്തിനില്‍ക്കുന്നത്.
