Malayalam
‘ഞാന്‍ ഒരു ല ഹരി കച്ചവടക്കാരി അല്ല, ല ഹരിക്ക് അടിമയായി പോയവളാണ്’; കാമുകന്മാര് വഴിതെറ്റിച്ചു, പലര്‍ക്കും തന്നെ കാഴ്ചവെച്ചു, ഗര്‍ഭം അലസിപ്പിച്ചു; പെ ണ്‍വാണിഭ-ല ഹരി കേസുകളില്‍ പിടിയിലായ അശ്വതി ബാബു പറയുന്നു!
‘ഞാന്‍ ഒരു ല ഹരി കച്ചവടക്കാരി അല്ല, ല ഹരിക്ക് അടിമയായി പോയവളാണ്’; കാമുകന്മാര് വഴിതെറ്റിച്ചു, പലര്‍ക്കും തന്നെ കാഴ്ചവെച്ചു, ഗര്‍ഭം അലസിപ്പിച്ചു; പെ ണ്‍വാണിഭ-ല ഹരി കേസുകളില്‍ പിടിയിലായ അശ്വതി ബാബു പറയുന്നു!
കുറച്ച് നാളുകള്‍ക്ക് മുമ്പ് പെ ണ്‍വാണിഭ-ലഹരി കേസുകളില്‍ പിടിയിലായ സീരിയല്‍, സിനിമ നടി അശ്വതി ബാബുവിനെ കഴിഞ്ഞ ദിവസം ഒരു കാര്‍ ആക്സിഡന്റ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ എല്ലാം ഇടിച്ച് തെറിപ്പിച്ചുകൊണ്ട് കാര്‍ ഓടിച്ച സംഭവത്തില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ, ലഹരി ലോകത്തിലേയ്ക്ക് താന്‍ എത്തിയത് എങ്ങനെയാണെന്ന് തുറന്ന് പറയുകയാണ് നടി.
‘ഞാനൊരിക്കലും ലഹരിമരുന്ന് കച്ചവടം നടത്തിയിട്ടില്ല. ഉപയോഗിക്കാന്‍ വേണ്ടി കയ്യില്‍ കരുതിയിരുന്നതാണ് പോലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോള്‍ ഉപയോഗം കുറച്ച് കൊണ്ട് വരാനുള്ള ശ്രമമാണ്. കൂടെയുള്ളവര്‍ ആണ് പെ ണ്വാണിഭം നടത്തിയത്. അവര്‍ ചെയ്തതിന് ഞാന്‍ ബലിയാടാവുകയായിരുന്നു.
ഞാന്‍ ഒരു ല ഹരി കച്ചവടക്കാരി അല്ല. ല ഹരിക്ക് അടിമയായി പോയവളാണ്. ഞാന്‍ കൂടിനുള്ളില്‍ അടച്ചിട്ട ഒരു പക്ഷി ആയിരുന്നു. എന്റെ കൂടെ കൂടിയവര്‍ക്കൊക്കെ എന്റെ ശരീരവും പണവുമായിരുന്നു ആവശ്യം. കാമുകന്മാരോടുള്ള എന്റെ അന്ധമായ സ്നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു, മാനസിക നില നേരെയായ ശേഷം ഒരു വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ല’, എന്നും അശ്വതി പറയുന്നു.
പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ആളാണ് അശ്വതി. 2016 ല്‍ ദുബായില്‍വച്ച് ലഹരി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി, ഏറെ കോളിളക്കം സൃഷ്ടിച്ച പെ ണ്‍വാണിഭ കേസിലെ പ്രതിയാണ്. പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ളാറ്റില്‍ 2018 ല്‍ നടന്ന പെ ണ്‍വാണിഭ കേസില്‍ അശ്വതി അറസ്റ്റിലായിരുന്നു. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ അ നാശാസ്യ പ്രവര്‍ത്തനവും ല ഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.
പതിനാറാം വയസിലാണ് അശ്വതി കൊച്ചിയിലെത്തുന്നത്. പ്രണയം നടിച്ച് പലരും അടുത്തുകൂടിയെന്നും ഇവര്‍ തന്നെ മ യക്കുമരുന്നിന് അടിമയാക്കിയെന്നും അശ്വതി വെളിപ്പെടുത്തുന്നു. കാമുകന്മാര് ല ഹരിമരുന്ന് നല്കി അവരുടെ ചൊല്‍പ്പടിക്ക് തന്നെ നിര്‍ത്തി, പലര്‍ക്കും തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അശ്വതി തുറന്നു പറയുന്നു. തന്നെ ആദ്യം വഴിപിഴപ്പിച്ചത് കാമുകനായ സാബു ആയിരുന്നുവെന്നാണ് അശ്വതി പറയുന്നത്.
സാബുവും ശ്രീകാന്തും തന്നെ ല ഹരിയുടെ ലോകത്തെത്തിച്ചെന്നും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ തന്നെ പാട്ടിലാക്കിയിരുന്നതെന്നും അശ്വതി പറയുന്നു. എന്നാല്‍, തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും, പല രീതിയില്‍ തന്നെ ഉപയോഗിച്ചുവെന്നും നടി പറയുന്നു. ഇടയ്ക്ക് ഗര്‍ഭിണിയായെന്നും, ഗര്‍ഭം അവര്‍ അലസിപ്പിച്ചെന്നും അശ്വതി പറയുന്നുണ്ട്. താനിപ്പോള്‍ മാനസിക രോഗത്തിന് ചികിത്സ തേടുകയാണെന്നും ഇവര്‍ പറയുന്നു.
