ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും മമ്മൂക്ക വളരെ കൂളാണ്’; ശ്രീലങ്കന്‍ ഷൂട്ടിങ് ചിത്രങ്ങൾ പങ്കുവെച്ച് സുജിത് വാസുദേവ്!
മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജിക്കുവേണ്ടിയുള്ള ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള ശ്രീലങ്കയിലെ ചിത്രീകരണ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഛായാഗ്രാഹകനായ സുജിത് വാസുദേവ്.
‘ ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇന്ന്. കടുഗണ്ണാവ ദിനങ്ങള്‍. ജോലിയുടെ ഭാഗമായി ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും മമ്മൂക്ക. മമ്മൂക്ക വളരെ കൂള്‍ ആയിരുന്നു. മമ്മൂട്ടി,ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള ദിനങ്ങൾ
മനോഹരമായിരുന്നു’ ചിത്രങ്ങള്‍ക്കൊപ്പം സുജിത് വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുന്നതാണ് കഥ. വേണുഗോപാൽ ആയി എത്തുന്നത് മമ്മൂട്ടിയാണ്. ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’.
