News
ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍…, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്
ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍…, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്
ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ അമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്. ചിത്രത്തില്‍ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയതായുള്ള പരാതിയെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ലാല്‍ സിംഗ് ചദ്ദയ്ക്ക് പുറമേ തപ്‌സി പന്നുവിന്റെ പുതിയ ചിത്രം സബാഷ് മിഥുവിനെതിരെയും സമാന പരാതിയില്‍ കേസ് എടുത്തിരിക്കുകയാണ്.
ദിവ്യാംഗരെ പരിഹസിക്കുന്നതായി ആരോപിച്ച് ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസ് സഹ സ്ഥാപകന്‍ ഡോ. സത്യേന്ദ്ര സിംഗ് ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ പകര്‍പ്പും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരു സിനിമകളുടെയും സംവിധായകര്‍ക്ക് നോട്ടീസ് നല്‍കി.
സിനിമകളില്‍ ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുരുതെന്നാണ് നിയമം. ഈ നിയമം ഇരു സിനിമകളും ലംഘിച്ചെന്ന് സത്യേന്ദ്ര സിംഗ് പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങളില്‍ സംവിധായകരില്‍ നിന്നും വിശദീകരണം തേടണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ രണ്ടാമത്തെ കേസാണ്ര ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ സിനിമ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന പരാതിയില്‍ ബംഗാള്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.
