എന്തും ഞാന്‍ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു,തിരിച്ച് അവനും! ഓണത്തിന്റെ പിറ്റേന്ന് അവൻ മരണപ്പെട്ട വിവരമാണ് ഞാൻ അറിയുന്നത്, ഒരു പൊട്ട കിണറിൽ നിന്നാണ് ഡെഡ് ബോഡി കണ്ടെത്തിയത്, ആ മരണം എനിക്ക് ഷോക്കായി, ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു; തുറന്ന് പറഞ്ഞ് നടി
എന്തും ഞാന്‍ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു,തിരിച്ച് അവനും! ഓണത്തിന്റെ പിറ്റേന്ന് അവൻ മരണപ്പെട്ട വിവരമാണ് ഞാൻ അറിയുന്നത്, ഒരു പൊട്ട കിണറിൽ നിന്നാണ് ഡെഡ് ബോഡി കണ്ടെത്തിയത്, ആ മരണം എനിക്ക് ഷോക്കായി, ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു; തുറന്ന് പറഞ്ഞ് നടി
എന്തും ഞാന്‍ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു,തിരിച്ച് അവനും! ഓണത്തിന്റെ പിറ്റേന്ന് അവൻ മരണപ്പെട്ട വിവരമാണ് ഞാൻ അറിയുന്നത്, ഒരു പൊട്ട കിണറിൽ നിന്നാണ് ഡെഡ് ബോഡി കണ്ടെത്തിയത്, ആ മരണം എനിക്ക് ഷോക്കായി, ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു; തുറന്ന് പറഞ്ഞ് നടി
ടെലിവിഷൻ റിയാലിറ്റി ഷോയായ നായികാ നായകനിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് വിൻസി അലോഷ്യസിനെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ച വിന്‍സിയുടെ ഏറ്റവും പുതിയ ചിത്രം ‘സോളമന്റെ തേനീച്ചകളാണ്.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ എത്തിയ താരം തന്റെ ബ്രേക്കപ്പ് സ്റ്റോറി തുറന്ന് പറഞ്ഞു. കൂട്ടത്തില്‍ ഏറ്റവും വേദനിപ്പിച്ച ഒരു അനുഭവവും.
എറണാകുളത്ത്, കോളേജില്‍ പഠിയ്ക്കുന്ന സമയത്ത് ആയിരുന്നു എന്റെ പ്രണയം. നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടുകാര്‍ പിടിച്ചു. ഞങ്ങള്‍ വേറെ വേറെ മതത്തില്‍പ്പെട്ടവരും ആയിരുന്നു. വീട്ടുകാര്‍ പിടിച്ചത് കൊണ്ട് മാത്രമല്ല, ആ സമയത്ത് എന്റെ ഒരു ഉറ്റ സുഹൃത്ത് മരിക്കുകയും ഉണ്ടായി. അതിന്റെ ഡിപ്രഷനില്‍ ആ പ്രണയം ബ്രേക്കപ്പ് ആക്കാം എന്ന് ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
പ്ലസ് ടുവിന് പഠിയ്ക്കുമ്പോള്‍ മുതല്‍ എനിക്കൊപ്പമുള്ള സുഹൃത്തായിരുന്നു അവന്‍. കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. പേര് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. എന്തും ഞാന്‍ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു. തിരിച്ച് അവനും. ഒരു ഓണത്തിന്റെ സമയമായിരുന്നു അത്. അന്ന് അവരുടെ കോളേജില്‍ വടം വലിയൊക്കെയുണ്ട്, അവനും പങ്കെടുക്കുന്നുണ്ട് എന്നൊക്കെ എനിക്ക് മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് എന്റെ വേറെ ഒരു സുഹൃത്ത് വിളിച്ച് പറയുന്നത് അവന്‍ മരണപ്പെട്ടു എന്ന്.
അതെന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍, മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു പ്രശ്‌നം ഉണ്ടായി. അതിനിടയില്‍ മാനേജ്‌മെന്റ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ സ്റ്റുഡന്റ്‌സ് എല്ലാം പരക്കെ ഓടി. കുറേ നേരം കഴിഞ്ഞപ്പോള്‍ എല്ലാവരും വന്നു ഇവനെ മാത്രം കണ്ടില്ല. നേരം രാത്രിയായിട്ടും അന്‍ എത്തിയില്ല. പാരന്‍്‌റ്‌സും സ്റ്റുഡന്റ്‌സും എല്ലാം അന്വേഷിച്ചു. പൊലീസില്‍ പോയി പറഞ്ഞപ്പോള്‍, അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞ് അവര്‍ കൈയ്യൊഴിഞ്ഞു. പിന്നീട് വിദ്യാര്‍ത്ഥികള്‍ തന്നെ മുന്‍കൈ എടുത്ത് അവന്‍ പോയ വഴിയെ അന്വേഷിച്ചു. കുറേ ദൂരം ചെന്നപ്പോള്‍ അവന്റെ ചെരുപ്പ് കണ്ടു. തൊട്ടപ്പുറത്ത് ഒരു പൊട്ട കിണറും. വെറുതേ എത്തി നോക്കിയപ്പോഴാണ് ഡെഡ് ബോഡി കണ്ടെത്തിയത്.
അവന്റെ മരണം എനിക്ക് ഭയങ്കര ഷോക്കായി. ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു ഞാന്‍. അത് കാരണമാണ് എന്റെ പ്രണയം ബ്രേക്കപ്പ് ചെയ്യാന്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്തത്. എല്ലാം തുറന്ന് പറയുന്ന ഒരു പ്രിയ സുഹൃത്ത് മരിച്ചു പോയാല്‍ ബാക്കിയുള്ളത് എല്ലാം അവ്യക്തമാണ് എന്ന ഒരു ഫീല്‍ ആയിരുന്നു എനിക്ക്. ആ ബ്രേക്കപ്പിന്റെ പേരില്‍ കോളേജ് മൊത്തം എന്നെ ഒറ്റപ്പെടുത്തി. ഞാന്‍ തേപ്പുകാരി എന്ന് വിശേഷിപ്പിക്കപ്പെട്ടു. രണ്ട് രണ്ടര വര്‍ഷം അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു. വളരെ പാടായിരുന്നു ആ അവസ്ഥ മറികടക്കാന്‍- വിന്‍സി തുറന്ന് പറഞ്ഞു
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...