Connect with us

നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി

News

നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി

നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നഗ്മ. ഇപ്പോഴിതാ താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായ് സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി നഗ്മയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി. ഇന്ത്യന്‍ സിനിമയിലെ വ്യത്യസ്ത ഭാഷകളില്‍ ശ്രദ്ധേയമായ നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

‘കാതലെന്ന’, ‘ഭാഗി’, ‘മാണിക്ക് ഭാഷ’ എന്നിവയിലുള്‍പ്പെടെ സല്‍മാന്‍ ഖാന്‍, രജനികാന്ത്, പ്രഭുദേവ എന്നിവരോടൊപ്പം ശ്രദ്ധേയമായ നായികാവേഷം നഗ്മ കൈകാര്യം ചെയ്തു. സഹോദരി ജ്യോതിക, ജ്യോതികയുടെ പങ്കാളിയും നടനുമായ സൂര്യ എന്നിവര്‍ക്ക് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. മലയാളി താരങ്ങളായ മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ആന്റണി പെരുമ്പാവൂര്‍, അഞ്ജലി അമീര്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ക്കും മുന്‍പ് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുബായ് നല്‍കിയ അംഗീകാരത്തിന് നന്ദി പറയുന്നതായും നഗ്മ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ.

More in News

Trending

Recent

To Top