News
18 വയസ്സ് വരെ തനിക്ക് സ്ത്രീകളെ പേടിയായിരുന്നു, അന്യഗ്രഹ ജീവികളെ പോലെ ആയിരുന്നു അവര്‍; വെളിപ്പെടുത്തലുമായി വിജയ് ദേവരക്കൊണ്ട
18 വയസ്സ് വരെ തനിക്ക് സ്ത്രീകളെ പേടിയായിരുന്നു, അന്യഗ്രഹ ജീവികളെ പോലെ ആയിരുന്നു അവര്‍; വെളിപ്പെടുത്തലുമായി വിജയ് ദേവരക്കൊണ്ട
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് ചെറുപ്പകാലത്ത് സ്ത്രീകളെ പേടി ആയിരുന്നെന്ന് പറയുകയാണ് നടന്. 18 വയസ്സ് വരെ തനിക്ക് ഈ പേടിയുണ്ടായിരുന്നെന്ന് നടന് പറയുന്നു. എനിക്ക് ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ നോക്കി സംസാരിക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.
കാരണം ഞാന്‍ പഠിച്ചത് ബോയ്സ് സ്കൂളിലായിരുന്നു. മറ്റൊരു വിഭാഗത്തെ പോലെയാണ് സ്ത്രീകളെ ഞാന്‍ കണ്ടത്. അന്യഗ്രഹ ജീവികളെ പോലെ ആയിരുന്നു അവര്‍, എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. താര്തതിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം, താരത്തിന്റെ പുതിയ ചിത്രമായ ലൈഗര്‍ റിലീസ് ആയിരിക്കുകയാണ്. സിനിമയില്‍ വിക്കുള്ള ബോക്സിംഗ് താരമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലൈഗറിന് പുറമെ ഖുശി എന്ന സിനിമയാണ് വിജയ് ദേവരെകാണ്ടയുടെ അടുത്ത റിലീസ്.
ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. സമാന്തയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. അര്ജുന് റെഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട തെലുങ്കില്‍ മുന്‍നിര നായക നടനാവുന്നത്. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ബോയിക്കോട്ട് ആഹ്വാനങ്ങളും നടന്നിരുന്നു.
