Malayalam
പ്രണയദിനത്തിൽ ജൂനിയർ ചീരുവിനെ പരിചയപ്പെടുത്തി മേഘ്ന രാജ്; ചിത്രം വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രണയദിനത്തിൽ ജൂനിയർ ചീരുവിനെ പരിചയപ്പെടുത്തി മേഘ്ന രാജ്; ചിത്രം വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആരാധകർക്ക് മുന്നിൽ മകനെ പരിചയപ്പെടുത്തിയത്. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്റെ പേരിൽ വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. പുലര്‍ച്ചെ പന്ത്രണ്ട് മണിക്കാണ് താരം വീഡിയോ പങ്കുവെച്ചത്.
‘ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ഈ ചെറിയ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം’,എന്നായിരുന്നു മേഘ്നയുടെ വാക്കുകൾ.
കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് നടി നസ്രിയ ഉള്‍പ്പെടെ മേഘ്നയ്ക്ക് ആശംസകളര്‍പ്പിച്ചിട്ടുണ്ട്.
2018 ഏപ്രിൽ 30നായിരുന്നു മേഘ്നയും നടൻ ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. 2020 ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്ന 4 മാസം ഗര്‍ഭിണിയായിരുന്നു. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു.
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങ് ചിത്രങ്ങളും പോളിയോ വാക്സിനേഷൻ ചിത്രങ്ങളുമൊക്കെ മുമ്പ് പങ്കുവെച്ചിരുന്നെങ്കിലും ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
