Connect with us

ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ; തുറന്ന് പറഞ്ഞ് സംവിധായകൻ !

Movies

ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ; തുറന്ന് പറഞ്ഞ് സംവിധായകൻ !

ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ; തുറന്ന് പറഞ്ഞ് സംവിധായകൻ !

വില്ലൻ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വിസ്മയം തീർത്ത നടനാണ് ദേവൻ.മലയാള സിനിമയിലെ സുന്ദര വില്ലൻ എന്നറിയപ്പെടുന്ന താരമാണ് ദേവൻ. ദേവനെ സിനിമയിലെയ്ക്ക് കൊണ്ടു വന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകനായ ഗാൽബെർട് ലോറൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ദേവൻ. തന്റെ സിനിമയിലേയ്ക്ക് നായകനെ കിട്ടതെ അന്വേഷിച്ച് നടക്കുന്ന സമയത്താണ് കൊടാമ്പക്കത്ത് വെച്ച് ദേവനെ കാണുന്നത്. തെലുങ്കനാണെന്ന് വെച്ചാണ് ആദ്യം താൻ സംസാരിച്ചത്. പിന്നീട് അദ്ദേഹത്തോട് സംസാരിച്ചാണ് തന്റെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്.

അന്ന് അദ്ദേഹത്തിന്റെ പേര് മോഹൻ എന്നാണ്. പിന്നീട് സിനിമയിലേത്തിയതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പേര് ദേവൻ എന്നായത്. ദേവൻ സിനിമയിൽ സജീവമായി വന്ന സമയത്ത് മമ്മൂട്ടി ശാന്തികൃഷ്ണയുടെ ഭർത്താവിനോട് ദേവനെക്കുറിച്ച് പറ‍ഞ്ഞിരുന്നു. പുതിയ ഒരാൾ കൂടി സിനിമയിൽ സജീവമാകുന്നുണ്ട് അത് തങ്ങൾക്ക് പ്രശ്നമാകുമോ എന്നും പറഞ്ഞിരുന്നതായി ഗാൽബെർട് ലോറൻസ് പറഞ്ഞു.

അത്ര ഭം​ഗിയായിരുന്നു അന്ന് ദേവനെ കാണാൻ. എന്നാൽ പിന്നീട് കൂടുതൽ തെലുങ്ക് ചിത്രങ്ങൽ കിട്ടി ദേവൻ തെലുങ്കിൽ അറിയപ്പെടുന്ന വില്ലനായി മാറുകയായിരുന്നുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു

More in Movies

Trending

Recent

To Top