Connect with us

‘അന്നേ പൃഥ്വിക്കൊപ്പം ഞാനുണ്ട്…; ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയും ജീവിതത്തിലും ഒന്നിപ്പിച്ചു…; പ്രണയകാലത്തെ ഓർമകളുമായി സുപ്രിയ!

News

‘അന്നേ പൃഥ്വിക്കൊപ്പം ഞാനുണ്ട്…; ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയും ജീവിതത്തിലും ഒന്നിപ്പിച്ചു…; പ്രണയകാലത്തെ ഓർമകളുമായി സുപ്രിയ!

‘അന്നേ പൃഥ്വിക്കൊപ്പം ഞാനുണ്ട്…; ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയും ജീവിതത്തിലും ഒന്നിപ്പിച്ചു…; പ്രണയകാലത്തെ ഓർമകളുമായി സുപ്രിയ!

മലയാള സിനിമാ പ്രേമികൾക്കിടയിൽ പ്രിയങ്കരനാണ് പൃഥ്വിരാജ്. പൃഥ്വിരാജിനെ മാത്രമല്ല, സിപ്രിയയെയും ആരാധകർക്ക് വലിയ പ്രിയമാണ്. രണ്ടാളുടെയും വിവാഹവും അതിനു ശേഷമുള്ള ജീവിതവിജയങ്ങളും എല്ലാവരും നേരിൽ കണ്ടതാണ്. ഇന്ന് നടൻ മാത്രമല്ല, സംവിധായകനും നിർമ്മാതാവും കൂടിയാണ് പൃഥ്വി.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു നടനും സംവിധായകനുമായ പൃഥ്വിരാജിന്‍റേയും ഭാര്യ സുപ്രിയയുടെയും വിവാഹം നടന്നത്. ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ആയിട്ടായിരുന്നു വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്.

ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. ലോകം മുഴുവൻ ആഹ്ലാദിക്കുമ്പോൾ നമ്മള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ലോകം മുഴുവൻ നമ്മളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ കൈകോർത്തിട്ടുമുണ്ട്.’

‘എന്‍റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, എന്നെ സഹിക്കുന്നതിന് ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്… ഐ ലവ് യു സുപ്സ്…’ എന്നാണ് കഴിഞ്ഞുപോയ വിവാഹ വാർഷികങ്ങളിലൊന്നിൽ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്.

പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. നാളുകളോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. പൃഥ്വിരാജ് വിവാഹിതനാകും മുമ്പ് നിരവധി സിനിമാ നടിമാരുടെ പേരുകൾ താരത്തിന്റെ പേരിനൊപ്പം ചേർത്ത് ​ഗോസിപ്പുകൾ വന്നിരുന്നു.

അപ്പോഴെല്ലാം പൃഥ്വി അതിനെ നിഷേധിക്കുകയാണ് ചെയ്തത്. സുപ്രിയയുമായുള്ള താരത്തിന്റെ പ്രണയം വളരെ രഹസ്യ സ്വഭാവമുള്ളതായിരുന്നതിനാൽ‌ മാധ്യമങ്ങൾക്കൊന്നും അത് കണ്ടുപിടിക്കാൻ സാധിച്ചില്ല. പൃഥ്വിരാജ് ഏതെങ്കിലും നടിയെ വിവാഹം ചെയ്യുമെന്നാണ് ആരാധകരിൽ ഏറെപ്പേരും കരുതിയിരുന്നത്.

ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തിലാകാൻ കാരണമെന്ന് മുമ്പൊരിക്കൽ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. സിനിമയോടും പുസ്‍തകത്തോടുമുള്ള കാഴ്‍ചപ്പാടുകൾ രണ്ടുപേരുടേയും സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

വിവാഹശേഷം മാധ്യമ പ്രവർത്തനത്തിൽ നിന്നും സുപ്രിയ വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പഴയ കാല പ്രണയ ഓർമകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വിക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് സുപ്രിയ മേനോൻ വാചാലയായത്. വർഷം 2009 അല്ലെങ്കിൽ 2010 ആണ്. തിയതി ഓർക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വി. ആദ്യ ചിത്രത്തിൽ കാണുന്ന Z4 പൃഥ്വിരാജ് സ്വന്തമാക്കിയത് അപ്പോഴാണ്.

ഔദ്യോഗിക ചിത്രങ്ങളിൽ ഞാൻ ഉണ്ടായിരുന്നില്ല എങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു’ സുപ്രിയ കുറിച്ചു. നിരവധി പേരാണ് ഇരുവരുടേയും പഴയകാല ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇരുവരും. അതിനാൽ തന്നെ ഏക മകൾ അല്ലിയുടെ ചിത്രങ്ങളും വളരെ വിരളമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്.

about prithviraj

Continue Reading
You may also like...

More in News

Trending

Recent

To Top