Malayalam
വജ്രക്കല്ലുകളും മുത്തുകളുംപിടിപ്പിച്ച മഹർ; ബിലാൽ ആയിഷക്ക് നൽകിയ മഹർ കണ്ടോ? ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വജ്രക്കല്ലുകളും മുത്തുകളുംപിടിപ്പിച്ച മഹർ; ബിലാൽ ആയിഷക്ക് നൽകിയ മഹർ കണ്ടോ? ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കാസര്‍കോട് വച്ച് നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അത്യാഢംബരമായി ആയിരുന്നു വിവാഹ ആഘോഷങ്ങൾ എല്ലാം തന്നെ നടത്തിയത്.
കല്യാണത്തിന് പങ്കെടുക്കുന്നവർക്കും പ്രത്യേകം ഡ്രസ്സ് കോഡ് വരെ ഉണ്ടായിരുന്നു. കറുപ്പും ചുവപ്പുമായിരുന്നു വരൻറെയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്.
മൈലാഞ്ചി കല്യാണത്തിന് ആയിഷയെ ഒരുക്കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാനായിരുന്നു. ആ ദിവസം മിനിമല്‍ മേക്കപ്പാണ് ആയിഷയ്ക്ക് ചെയ്തിരിക്കുന്നത്. വിവാഹത്തിലും അതിസുന്ദരിയായിട്ടാണ് ആയിഷ ഒരുങ്ങിയത്. ആയിഷയുടെ ഡ്രെസ്സും മേക്കപ്പും ആഭരണങ്ങളും ഒക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോഴിതാ വരൻ ബിലാൽ ആയിഷക്ക് നൽകിയ മഹർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മഹർ ബിലാൽ ആയിഷക്ക് സമ്മാനിക്കുന്നതിന്റെയും അത് അണിയിക്കുന്നതിന്റെയും ഒക്കെ വിഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
മുസ്ലിം വിശ്വാസ പ്രകാരം ഉള്ള ഒരു ചടങ്ങാണ് മഹർ നൽകുന്നത് . നിക്കാഹിന് വരൻ പെൺകുട്ടിക്ക് മഹർ കൊടുക്കണം. വളരെ മനോഹരമായ ഡിസൈനിൽ ഉള്ള വലിയ ഒരു നെക്ളേസ് ആണ് വരൻ ആയിഷക്ക് മഹർ നൽകിയത്. വജ്രക്കല്ലുകളും മുത്തുകളും ഒക്കെ പിടിപ്പിച്ച അതിമനോഹരമായ ഒരു വലിയ നെക്ളേസ് ആയിരുന്നു ഇത്. നിക്കാഹിന്റെ ചടങ്ങുകൾ അവസാനിച്ച ശേഷം വരന്റെ കുടുംബങ്ങൾ മഹർ കൂടി അണിയിച്ചതോടെ പൊന്നിൽ കുളിച്ചു നിൽക്കുന്ന ആയിഷയെ കാണാൻ ഒരു രാജകുമാരിയെ പോലെ ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
