Connect with us

തങ്ങള്‍ സുഹൃത്തുക്കളാണ്, പക്ഷ…ആ ഫ്രണ്ട്ഷിപ്പും വൈബും ഇപ്പോള്‍ പ്രതീക്ഷിക്കരുത്; ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ്

Malayalam

തങ്ങള്‍ സുഹൃത്തുക്കളാണ്, പക്ഷ…ആ ഫ്രണ്ട്ഷിപ്പും വൈബും ഇപ്പോള്‍ പ്രതീക്ഷിക്കരുത്; ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ്

തങ്ങള്‍ സുഹൃത്തുക്കളാണ്, പക്ഷ…ആ ഫ്രണ്ട്ഷിപ്പും വൈബും ഇപ്പോള്‍ പ്രതീക്ഷിക്കരുത്; ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇരുവരും ഒന്നിച്ച് വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ എത്തിയിട്ടുള്ളൂ എങ്കിലും അവയെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും രണ്ടു പേരും ഒന്നിച്ചെത്തുകയാണ്.

തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റ ഭാഗമായി െ്രെഫഡേ ഫിലിംഹൗസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ഇന്ദ്രജിത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തീര്‍പ്പിലും തങ്ങള്‍ സുഹൃത്തുക്കളായാണ് വരുന്നത്. പക്ഷേ മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആ ഫ്രണ്ട്ഷിപ്പും വൈബും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഇന്ദ്രജിത്ത് കുറച്ച് സീരിയസ് കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മുമ്പ് ചേട്ടനും താനും ചെയ്തിട്ടുള്ള റോളുകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരിക്കും തീര്‍പ്പിലേതെന്നും പൃഥ്വിരാജ് പറഞ്ഞു. മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്.

സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്. ചരിത്രവും കാലിക പ്രാധാന്യവുമുള്ള സംഭവങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More in Malayalam

Trending