Malayalam
മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര്‍ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു, ഈ കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു; താന്‍ അന്ന് പോയിരുന്നുവെങ്കില്‍ സ്മിത മരണപ്പെടില്ലായിരുന്നു, തുറന്ന് പറഞ്ഞ് സുഹൃത്ത്
മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര്‍ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു, ഈ കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു; താന്‍ അന്ന് പോയിരുന്നുവെങ്കില്‍ സ്മിത മരണപ്പെടില്ലായിരുന്നു, തുറന്ന് പറഞ്ഞ് സുഹൃത്ത്
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ മണ്‍മറഞ്ഞു പോയ സില്‍ക് സ്മിതയുടെ മരണത്തെ സംബന്ധിച്ച് സുഹൃത്തായിരുന്ന നടി അനുരാധ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും വീട്ടിലേയ്ക്ക് വരുമോ എന്ന് സ്മിത ചോദിച്ചിരുന്നെന്നും അനുരാധ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രാത്രി എന്നെ സില്‍ക് വിളിച്ചിരുന്നു. അനൂ ഒന്ന് വീട്ടിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് പെട്ടന്ന്, രാത്രി ഒമ്പതര മണിയാവുന്നു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഒന്നുമില്ല വീട്ടിലേക്ക് വാ കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോ വരണോ അതോ നാളെ രാവിലെ വന്നാല്‍ മതിയോ എന്ന് താന്‍ ചോദിച്ചു. ഭര്‍ത്താവ് വീട്ടിലില്ലെന്നും കുട്ടികള്‍ മാത്രമാണുള്ളതെന്നും താന്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവ് 20 മിനുട്ടിനുള്ളില്‍ വരും. അദ്ദേഹം വന്ന ശേഷം വരാം. അല്ലെങ്കില്‍ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. നിനക്കിപ്പോ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണെങ്കില്‍ വരാം എന്ന് താനും പറഞ്ഞു. എന്നാല്‍ നാളെ രാവിലെ വാ, ചില പ്രധാന വിഷയങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് സില്‍ക് ഫോണ്‍ വെച്ചു. പിറ്റേന്ന് രാവിലെ വീട്ടില്‍ വെച്ച് സതീഷ് ടിവി കാണവെ എന്നെ വിളിച്ചു. നോക്ക് സില്‍ക് സ്മിത ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞു.
തനിക്കാകെ ഷോക്ക് ആയി. രാവിലെ വരാന്‍ പറഞ്ഞതാണല്ലോ എന്താണ് അവള്‍ പറയാനിരുന്നതെന്നും അറിഞ്ഞില്ല. ഉടനെ താനും സതീഷും സില്‍കിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോള്‍ ബോഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു തങ്ങള്‍ ഉടനെ ആശുപത്രിയിലേക്ക് പോയി. പോയപ്പോള്‍ കണ്ട കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു.
ഒരു സ്ട്രക്ചറില്‍ മീഡിയും ടോപ്പും ഇട്ടാണ് അവളെ കിടത്തിയിരുന്നത്. മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര്‍ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു. താനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് വീശി. അത് മറക്കാനേ പറ്റില്ല. അവള്‍ വളരെ ബോള്‍ഡായിരുന്നു പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അനുരാധ നിറക്കണ്ണുകളോടെ പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സില്‍ക്ക് സ്മിതയെ കുറിച്ച് ആന്റണി ഈസ്റ്റ്മാന്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്ന ആന്റണിയാണ് സ്മിതയെ ചലചിത്ര ലോകത്തേയ്ക്ക് ക്ഷണിച്ചത്. ഇണയെത്തേടി എന്ന ചിത്രത്തിലേക്കായിരുന്നു ആന്റണിയുടെ ക്ഷണം. ഏറെ സവിഷേതകള്‍ ഉള്ള വ്യക്തിയായിരുന്നു സ്മിതയെന്നാണ് ആന്റണി പറയുന്നത്.
കോടമ്പാക്കത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു ആദ്യമായി സ്മിതയെ കണ്ടത്. അന്നത്തെ പേര് വിജയമാലയെന്നായിരുന്നു. മക്കളെ സിനിമയില്‍ അഭിനയിപ്പിക്കാനായി അവിടെ വീടെടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ആ വീടുകളിലൊക്കെ ഞങ്ങള്‍ കയറി ഇറങ്ങിയിരുന്നു. കൈയ്യില്‍ ക്യാമറയും കരുതിയായിരുന്നു ഞങ്ങള്‍ പോയതെന്നും ആന്റണി ഈസ്റ്റ്മാന്‍ പറയുന്നു. മേക്കപ്പ് ഇടരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും പലരും മേക്കപ്പിട്ടായിരുന്നു ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. ആരും ശരിയാവുന്നുണ്ടായിരുന്നില്ല.
അടുത്ത വീട്ടിലൊരു കുട്ടിയുണ്ട്, അധികം ഭംഗിയൊന്നുമില്ലെന്നും അവിടെയുള്ളവര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് വിജയമാലയുടെ വീട്ടിലേക്ക് പോയത്. കൊട്ടക്കസേരയില്‍ ഇരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള കുട്ടി ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ അത് ഞാനാണെന്നായിരുന്നു വിജയമാലയുടെ മറുപടി. അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്ത് പോയി എന്ന മറുപടിയായിരുന്നു ലഭിച്ചത്. മേക്കപ്പ് ഇല്ലാതെയായിരുന്നു വിജയമാലയുടെ ഫോട്ടോയെടുത്തത്. പ്രിന്റ്് എടുത്തപ്പോള്‍ എല്ലാവര്‍ക്കും ആ കുട്ടിയെ ഇഷ്ടമായിരുന്നു. മകളെ സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്കും സന്തോഷമായി.
വിജയമാലയെന്നാണ് പേരെന്ന് പറഞ്ഞതോടെ അത് മാറ്റാമെന്ന് തീരുമാനിച്ചു. അന്ന് സ്മിത പാട്ടില്‍ തിളങ്ങിനിന്ന കാലമായിരുന്നു . അങ്ങനെയാണ് സ്മിതയെന്ന പേരിട്ടത്. വിനു ചക്രവര്‍ത്തിയുടെ വണ്ടിചക്രം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം സില്‍ക്കും കൂടി വന്നത്. അങ്ങനെ വിജയമാല സില്‍ക്ക് സ്മിതയായി എന്നും അദ്ദേഹം പറഞ്ഞിരുന്നു.