Malayalam
അച്ഛന് എന്ന നിലയില്‍ എനിക്കേറെ അഭിമാനമെന്ന് മോഹൻലാൽ; സഹോദരിക്ക് പിന്തുണയുമായി പ്രണവ് മോഹന്‍ലാലും
അച്ഛന് എന്ന നിലയില്‍ എനിക്കേറെ അഭിമാനമെന്ന് മോഹൻലാൽ; സഹോദരിക്ക് പിന്തുണയുമായി പ്രണവ് മോഹന്‍ലാലും
മകള്‍ വിസ്മയയുടെ കവിതാസമാഹാരമായ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം പങ്കുവച്ച് നടന് മോഹന്‍ലാല്‍.
സമൂഹമാധ്യമത്തിലൂടെയാണ് മകള്‍ക്കു നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും താരം നന്ദി അറിയിച്ചത്. ഈ പ്രണയദിനത്തില്‍ പുസ്തകം ഇന്ത്യയിലാകമാനമുള്ള ബുക്ക്സ്റ്റാളുകളില് ലഭ്യമാകുമെന്നും അറിയിച്ചു.
‘മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗണ്‍സ് ചെയ്യുന്ന നിമിഷം അച്ഛന് എന്ന നിലയില്‍ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെന്ഗ്വിന് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,’ മോഹന്‍ലാല്‍ കുറിച്ചു.
സഹോദരിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രണവ് മോഹന്‍ലാലും രംഗത്തെത്തി. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
