Connect with us

ബിഗ് ബോസ് സീസൺ 5 ; സന്തോഷ് വർക്കിയും ഉണ്ട് ഇത്തവണ ; ദൈവമേ.. ഇനി എന്തൊക്കെ കാണേണ്ടി വരും ; ബ്ലെസ്ലി പങ്കുവച്ച വീഡിയോ ഏറ്റെടുത്തു ബിഗ് ബോസ് ആരാധകർ !

TV Shows

ബിഗ് ബോസ് സീസൺ 5 ; സന്തോഷ് വർക്കിയും ഉണ്ട് ഇത്തവണ ; ദൈവമേ.. ഇനി എന്തൊക്കെ കാണേണ്ടി വരും ; ബ്ലെസ്ലി പങ്കുവച്ച വീഡിയോ ഏറ്റെടുത്തു ബിഗ് ബോസ് ആരാധകർ !

ബിഗ് ബോസ് സീസൺ 5 ; സന്തോഷ് വർക്കിയും ഉണ്ട് ഇത്തവണ ; ദൈവമേ.. ഇനി എന്തൊക്കെ കാണേണ്ടി വരും ; ബ്ലെസ്ലി പങ്കുവച്ച വീഡിയോ ഏറ്റെടുത്തു ബിഗ് ബോസ് ആരാധകർ !

ബി​ഗ് ബോസ് സീസൺ ഫോറിലൂടെ മലയാളികളിലെല്ലാം ബിഗ് ബോസ് ഒരു ചർച്ചാ വിഷയം ആയിട്ടുണ്ട്.. ബിഗ് ബോസിനെ വെറുക്കുന്നവർക്കിടയിലും മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം മാത്രമാണ് ഈ ഷോ കൊണ്ട് അർത്ഥമാക്കുന്നത് എന്ന് പറയുന്നവർക്കിടയിലും ഒരു മാറ്റം വന്നത് ​സീസൺ ഫോർ എത്തിയതോടെയാണ്.

അതിൽ തന്നെ റോബിൻ, ദിൽഷാ റിയാസ് ബ്ലെസ്ലി ലക്ഷ്മി പ്രിയ… എന്നിങ്ങനെ വളരെ വ്യത്യസ്തമായ ഐഡിയോളൊജിയും സ്വഭാവവും കൊണ്ട്നടക്കുന്നവർ ഒന്നിച്ചു ഒരു വീട്ടിൽ എത്തിയപ്പോഴാണ് ഗെയിം ഒന്ന് ഉഷാറായത്. ഹിന്ദിയിലും തമിഴിലുമടക്കം നിരവ​ധി സീസണുകൾ പൂർത്തിയായ ശേഷമാണ് ബി​ഗ് ബോസ് മലയാളത്തിൽ ആരംഭിച്ചത്.

മലയാളത്തിൽ ബി​ഗ് ബോസിന്റെ നാല് സീസണുക‌ൾ ഇതുവരെ പൂർത്തിയായി. അതിൽ‌ മൂന്ന് സീസണുകൾക്ക് ​ഗ്രാന്റ് ഫിനാലെയുണ്ടായിരുന്നു. എന്നാൽ രണ്ടാം സീസൺ കൊവിഡ് കാരണം പാതിവഴിയിൽ ഉപേക്ഷിച്ചു. ബി​ഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

ഇതുവരെ സംപ്രേഷണം ചെയ്ത സീസണിൽ നാലാം സീസണിനായിരുന്നു ഏറ്റവും കൂടുതൽ ജനപ്രീതി നേടാനായത്. നാലാം സീസൺ മത്സരാർഥികളടക്കമുള്ള എല്ലാ ഘടകങ്ങൾകൊണ്ടും വ്യത്യസ്ത നിറഞ്ഞതായിരുന്നു. നാലാം സീസണിൽ ദിൽഷ പ്രസന്നനാണ് വിജയിയായത്.

അപ്രതീക്ഷിതമായ പല സംഭവങ്ങളും സീസൺ ഫോറിൽ നടന്നു. വീടിന്റെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്താക്കൽ, സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോകൽ എന്നിവെല്ലാം നാലാം സീസണിൽ കാണാമായിരുന്നു. നാലാം സീസണിൽ പങ്കെടുത്ത മത്സരാർഥികളിൽ ഓരോരുത്തരും ഇന്ന് വലിയ രീതിയിൽ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് മാസം രണ്ടായിട്ടും ബി​ഗ് ബോസ് മത്സാരാർഥികളായിരുന്നവരെ ഇപ്പോഴും ആഘോഷിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ. സീസൺ ഫോർ അവസാനിച്ചപ്പോഴേക്കും ആരാധകരെ വലിയ രീതിയിൽ സമ്പാദിച്ച രണ്ടുപേരാണ് ബ്ലെസ്ലിയും റോബിനും.

രണ്ടുപേരും ചെല്ലുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ് ഇവരെ സ്വീകരിക്കാനും ഇവർക്ക് വേണ്ടി ആർപ്പുവിളിക്കാനും ഒത്തുകൂടുന്നത്. ബ്ലെസ്ലിക്ക് സിനിമയിൽ അഭിനയിക്കാനടക്കം നിരവധി അവസരങ്ങൾ ബി​ഗ് ബോസ് കഴിഞ്ഞപ്പോഴേക്കും ലഭിച്ചിട്ടുണ്ട്.

അതേസമയം ബി​ഗ് ബോസ് താരം ബ്ലെസ്ലിയെ കാണാനെത്തിയ ഒരു സോഷ്യൽമീ‍ഡിയ വൈറൽ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ബ്ലെസ്ലിയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും അതിനായി താൻ‌ എന്താണ് ചെയ്യേണ്ടതെന്നും സന്തോഷ് വർക്കി ബ്ലെസ്ലിയോട് തിരക്കി.

അതിന് ബ്ലെസ്ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു…. ‘ബി​ഗ് ബോസിൽ പങ്കെടുക്കേണ്ട മത്സരാർഥികളുടെ കാര്യം ഏഷ്യാനെറ്റാണ് തീരുമാനിക്കുക. അവരെ കോൺടാക്ട് ചെയ്ത് നോക്കൂ. ചിലപ്പോൾ നിങ്ങളെ എടുക്കാൻ‌ സാധ്യതയുണ്ട്’ എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

കൂടാതെ സന്തോഷ് വർക്കിക്ക് വേണ്ടി ഏഷ്യാനെറ്റിനോട് ബ്ലെസ്ലി അഭ്യർഥന നടത്തുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം.

കൂടാതെ ബ്ലെസ്ലിക്കൊപ്പം നിന്ന് ഫോട്ടോയും സന്തോഷ് വർക്കി പകർത്തി. ബി​ഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് തനിക്ക് സോഷ്യൽമീഡിയയിൽ മെസേജ് വരികയായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു.

നടി നിത്യാ മേനോനോടുള്ള പ്രണയം വെളിപ്പെടുത്തിയ ശേഷമാണ് സന്തോഷ് വർക്കി സോഷ്യൽമീഡിയയിൽ വൈറലായത്. വർഷങ്ങളായി തന്നെ പിന്തുടർന്ന് ശല്യം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അടുത്തിടെ അഭിമുഖത്തിൽ നിത്യാ മേനോനും പറഞ്ഞിരുന്നു. ‘അയാള്‍ കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.’

‘ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. അതിനുശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്കായി പോയി.’

‘നമ്പർ തപ്പി പിടിച്ച് തന്റെ അമ്മയേയും അച്ഛനെയും വരെ ഫോൺ ചെയ്തിട്ടുണ്ടെന്നും’ നിത്യ ‌മേനോൻ‌ വെളിപ്പെടുത്തിയിരുന്നു. വീഡിയോ വൈറലായോടെ സന്തോഷ് വർക്കി സീസൺ ഫൈവിൽ മത്സരാർഥിയായി വരുന്നത് കാണാനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ചിലർ കമന്റായി കുറിക്കുകയും ചെയ്തു.

about biggboss

More in TV Shows

Trending

Recent

To Top