Malayalam
‘തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ല, ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ്’
‘തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ല, ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ്’
തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ലെന്നും ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് താനെന്നും സംവിധായകൻ മേജർ രവി. രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പലരും ചോദിച്ചിരുന്നു, നിങ്ങള്‍ ബിജെപിക്കാരനല്ലേ, ആര്‍എസ്എസുകാരനല്ലേയെന്ന്. . ഞാന്‍ രാഷ്ട്രീയക്കാരനല്ല.ഞാനൊരു ഹിന്ദുവാണെന്ന് ഞാന്‍ ചങ്കൂറ്റത്തോടെ പറയും. എന്നുവെച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലിം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മേജർ രവി കോൺഗ്രസിലേക്കെന്ന് എത്തുന്നുവെന്നുള്ള സൂചന പുറത്ത് വന്നിരുന്നു
നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മേജർ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രംഗത്തു വന്നിരുന്നു. എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തൻ്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവർക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു.
