ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ അത് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു, കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ് അത് സംഭവിച്ചത്; സന്തോഷ വാർത്തയെ കുറിച്ച് എം ജി ശ്രീകുമാർ
ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ അത് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു, കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ് അത് സംഭവിച്ചത്; സന്തോഷ വാർത്തയെ കുറിച്ച് എം ജി ശ്രീകുമാർ
ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ അത് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു, കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ് അത് സംഭവിച്ചത്; സന്തോഷ വാർത്തയെ കുറിച്ച് എം ജി ശ്രീകുമാർ
14 വര്‍ഷത്തെ ലിവിങ് റ്റുഗദറിന് ശേഷമാണ് എംജി ശ്രീകുമാർ ഭാര്യ ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ലേഖയും കൂടെയുണ്ടാകാറുണ്ട്. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. സോഷ്യൽ മീഡിയയിലും ലേഖ സജീവമാണ്.
എല്ലാ മാസത്തിലും ഗുരുവായൂര്‍ സന്ദര്‍ശനം നടത്താറുണ്ട് ലേഖയും ശ്രീകുമാറും. ഇപ്പോഴിതാ ആഗ്രഹിച്ച് സ്വന്തമാക്കിയതാണ് ഗുരുവായിലെ ഫ്ളാറ്റെന്ന് തുറന്ന് പറയുകയാണ് ശ്രീകുമാർ. മനോരമയിലെഴുതിയ കുറിപ്പിലൂടെയായാണ് എംജി ഇതേക്കുറിച്ച് പറഞ്ഞത്.
കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം. തന്നേക്കാളും കൂടുതല്‍ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണെന്നും അദ്ദേഹം പറയുന്നു. മാസത്തില്‍ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തില്‍ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങള്‍. ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്.
ചെന്നൈയിലുണ്ടായിരുന്ന ഒരു ഫ്ളാറ്റ് വില്‍ക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫ്ളാറ്റോ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫ്ളാറ്റിനെക്കുറിച്ച് ചോദിച്ച് ഒരാള്‍ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു.
ഗുരുവായൂരില്‍ വില്ലകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ഒരു ബ്രാന്‍ഡ് ആയിടയ്ക്കായിരുന്നു എംജിയെ സമീപിച്ചത്. അവരുടെ ബ്രാന്‍ഡ് അംബാസിഡറാവാനായിരുന്നു അവരാവശ്യപ്പെട്ടത്. ചെന്നൈയിലെ ഫ്ളാറ്റ് വിറ്റ കാശ് ചേര്‍ത്ത് ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് അങ്ങനെയാണെന്നുമായിരുന്നു എംജി ശ്രീകുമാര്‍ കുറിച്ചത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...