Malayalam
താന്‍ പണ്ട് കാന്താരിയുടെ കലിപ്പനായിരുന്നു, എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ലിഡിയ ആയിരിക്കും; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
താന്‍ പണ്ട് കാന്താരിയുടെ കലിപ്പനായിരുന്നു, എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ലിഡിയ ആയിരിക്കും; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
താന്‍ പണ്ട് കാന്താരിയുടെ കലിപ്പനായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. താന്‍ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന മനുഷ്യനാണെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും ടൊവിനോ പറയുന്നു. പണ്ട് താന്‍ ടോക്സിക്ക് ആയിരുന്നു അത് അംഗീകരിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ അങ്ങനെയല്ല.
പണ്ട് തന്നെ അറിയുന്നവര്‍ക്ക് ഇന്ന് തനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ലിഡിയ ആയിരിക്കും. പണ്ട് അങ്ങനെ ആയിരുന്നു ഇന്ന് അതില്‍ നിന്നും താന്‍ മാറി.
തെറ്റ് പറ്റിയാല്‍ തിരുത്തണം മുന്നോട്ട് പോകണെന്നും ടൊവിനോ പറഞ്ഞു. നമ്മള് നമ്മളായി ഇരിക്കുക എന്നതാണ് കാര്യമെന്നും ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറഞ്ഞു.
പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫീഡും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മള് മോശം അവസ്ഥയില്‍ ആണെങ്കില്‍ അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്നം. നമ്മള് നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
