News
പാട്ടുകളില്ല…, ആക്ഷന്‍ മാത്രമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ദളപതി 67; ആകാംക്ഷയോടെ ആരാധകര്‍
പാട്ടുകളില്ല…, ആക്ഷന്‍ മാത്രമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ദളപതി 67; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘മാസ്റ്ററി’ന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയില്‍ പാട്ട് ഉണ്ടായിരിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നും അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം എന്നും വിവരമുണ്ട്.
ആക്ഷന്‍ പ്രാധാന്യം നല്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67. തൃഷ, സാമന്ത എന്നിവരും സിനിമയില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.
ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോകേഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കമല്ഹസന് ചിത്രം ‘വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
