News
അഷ്ടമി ദിനത്തില്‍ തങ്ങള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് നമിത; ആശംസകളുമായി ആരാധകര്‍
അഷ്ടമി ദിനത്തില്‍ തങ്ങള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് നമിത; ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവദി ആരാധകരുള്ള സൂപ്പര്‍ നായികയാണ് നമിത. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ അഷ്ടമി ദിനത്തില്‍ തങ്ങള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നമിത. ആണ്‍കുട്ടികളാണ് രണ്ട് പേരും.
‘ഹരേ കൃഷ്ണ! ഈ ശുഭവേളയില്‍ ഞങ്ങളുടെ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ എന്നുമാണ് നമിത കുറിച്ചത്.
‘ക്രോംപേട്ടിലെ റെല മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മികച്ച ആരോഗ്യ പരിപാലന സേവനങ്ങള്‍ക്ക് ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്. ഗര്‍ഭകാല യാത്രയില്‍ കൂടെ നിന്നതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ഭുവനേശ്വരിയോടും ടീമിനോടും ഞാന്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു. ഡോ. ഈശ്വര്‍ എന്‍ ഡോ വെല്ലു മുര്‍ഗന്‍ എന്റെ മാതൃത്വത്തിലും എന്നെ സഹായിക്കുന്നു. ഒരു മികച്ച സുഹൃത്തും ഗൈഡും ആയതിന് ഡോ. നരേഷിന് എന്റെ പ്രത്യേക നന്ദി’ എന്നും നമിത കുറിച്ചിരുന്നു.
താരം പങ്കുവെയ്ക്കാറുള്ള വാര്‍ത്തകള്‍ വൈറലാകുന്നത് പോലെ ഈ വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നമിത ഏറ്റവും ഒടുവില്‍ ചെയ്ത ‘ബൗ ബൗ’ എന്ന ചിത്രം അണിയറയില്‍ റിലീസിനായി ഒരുങ്ങുകയാണ്. കമല്‍ ഹസന് അവതാരകനായി എത്തിയ ബിഗ്ഗ് ബോസ് സീസണ് ഒന്നിലെലെ മത്സരാര്‍ത്ഥിയായ നിമിത നിരവധി ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും എത്തിയിട്ടുണ്ട്.
