Connect with us

സാന്ത്വനം വീട്ടിലേയ്ക്ക് തമ്പിയുടെ മടങ്ങിവരവ് ; അപ്പുവും ഹരിയുമാണ് ശരിക്കും കലിപ്പനും കാന്താരിയും ; വീട് കൈവിട്ട് കളഞ്ഞാൽ പിന്നെ സാന്ത്വനം കാണില്ല എന്ന് ആരാധകർ!

serial story review

സാന്ത്വനം വീട്ടിലേയ്ക്ക് തമ്പിയുടെ മടങ്ങിവരവ് ; അപ്പുവും ഹരിയുമാണ് ശരിക്കും കലിപ്പനും കാന്താരിയും ; വീട് കൈവിട്ട് കളഞ്ഞാൽ പിന്നെ സാന്ത്വനം കാണില്ല എന്ന് ആരാധകർ!

സാന്ത്വനം വീട്ടിലേയ്ക്ക് തമ്പിയുടെ മടങ്ങിവരവ് ; അപ്പുവും ഹരിയുമാണ് ശരിക്കും കലിപ്പനും കാന്താരിയും ; വീട് കൈവിട്ട് കളഞ്ഞാൽ പിന്നെ സാന്ത്വനം കാണില്ല എന്ന് ആരാധകർ!

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത പരമ്പരയാണ് സാന്ത്വനം . കുടുംബ ബന്ധങ്ങളുടെ മനോഹാരിത സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ വിജയിച്ച പരമ്പര മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. പരമ്പരയിലെ പ്രണയ ജോഡികളായ ശിവാഞ്ജലിയുടെ ഇണക്കവും പിണക്കവുമെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പരമ്പര വീണ്ടും ചില അപ്രതീക്ഷിതത്വങ്ങളിലേക്ക് നീങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

ബാലനും അനുജന്മാരും ഇപ്പോള്‍ മറ്റൊരു കടമുറി സ്വന്തമാക്കുന്നതിനുള്ള തിരക്കിലാണ്. ചെറിയ ഷോപ്പിംഗ് കോംപ്ലക്‌സാണ് എല്ലാവരുടേയും മനസ്സിലുള്ളത്. ഇക്കാര്യങ്ങളറിഞ്ഞ തമ്പി മറ്റു ചില നീക്കങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

അപ്പുവിന് പുതിയ കട ഹരിയുടെ പരിലാക്കിയെടുക്കണം എന്നാണ് ആഗ്രഹം. ഇത് അപ്പു തന്റെ മമ്മിയോട് പറയുകയും ചെയ്തു. ഹരിയെ മുതലാളിയാക്കി കസേരയില്‍ ഇരുത്തണം എന്നാണ് തന്റെ ആഗ്രഹമെന്ന് അപ്പു പറഞ്ഞിരിന്നു. ഇത് നടപ്പാക്കാനുള്ള തന്ത്രങ്ങള്‍ നെയ്യുകയാണ് തമ്പി.

സാന്ത്വനം വീടിനേയും അവിടെയുള്ളവരേയും കുറിച്ചൊക്കെ വ്യക്തമായ ധാരണകളുള്ള ആളാണ് തമ്പി. അതുകൊണ്ടു തന്നെ പുതിയ സംരഭത്തിന് ആവശ്യമയ പണം സംഘടിപ്പിക്കുന്നതില്‍ ബാലന് നല്ല ബുദ്ധിമുട്ട് വരുമെന്നും ആ ഘട്ടത്തില്‍വീണ്ടും സാന്ത്വനം വീട്ടില്‍ കയറിക്കൂടാമെന്നുമാണ് തമ്പിയുടെ പദ്ധതി. ഇത് അത്ര എളുപ്പമാവില്ല എന്ന് വ്യക്തമാണ്. കാരണം ഹരി ഈ നീക്കങ്ങളെയൊക്കെ മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്.

ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ പണം ഡാഡിയുടെ പക്കല്‍ നിന്ന് വാങ്ങാമെന്നും അങ്ങനെ സംഭവിച്ചാല്‍ വസ്തു നമ്മുടെ രണ്ട് പേരുടേയും കൂടി പേരില്‍ എഴുവുതാമെന്നും അപ്പു സൂത്രത്തല്‍ ഹരിയോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഹരിയുടെ പക്കല്‍ അതൊന്നും ചിലവാകുന്നില്ല. ഇത് കേട്ട ഉടനെ ഹരി ചോദിക്കുന്നത് ഈ ബുദ്ധി തമ്പി പറഞ്ഞുതന്നതാണോ എന്നാണ്.

ബിസിനസ് തുടങ്ങുന്നതിനുള്ള പണം കണ്ടെത്തണമെങ്കില്‍ തറവാട് വീടോ ഇപ്പോള്‍ താമസിക്കുന്ന വീടോ വില്‍ക്കണം. തറവാട് വില്‍ക്കാന്‍ ഇപ്പോല്‍ സാധിക്കില്ല. കാരണം അത് കേസില്‍ ഉള്‍പ്പെട്ട് കിടക്കുന്ന സ്ഥലമാണ്. അപ്പോള്‍ പിന്നെ അവശേഷിക്കുന്നത് എല്ലാവരും താമസിക്കുന്ന സാന്ത്വനം വീട് പണയപ്പെടുത്തുക എന്നതാണ്.

താമസിക്കുന്ന വീട് പണയംവെയ്ക്കുന്നത് ബുദ്ധിയല്ല എന്നാണ് പ്രേക്ഷകരുടെപോലും അഭിപ്രായം. കാരണം എന്തെങ്കിലും ഒരു വീവ്ചയുണ്ടാകാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ തമ്പിയും. ഹരിയെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തമ്പിയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞതോടെ ഇപ്പോള്‍ ചെറിയ അകല്‍ച്ചയിലാണ്.

അതിനെ മറികടന്ന് പഴയതുപോലെ ആ കുടുംബത്തിലേയ്ക്ക് കയറണമെങ്കില്‍ ഇതൊരു നല്ല അവസരമാണെന്ന് തമ്പിക്ക് അറിയാം. ഒരുപാട് പണം മുടക്കുള്ളതിനാല്‍ അവര്‍ തന്റെ അടുത്ത് വരും എന്ന ധാരണയിലാണ് തമ്പി.

about santhwanam

More in serial story review

Trending

Recent

To Top