Malayalam
ഹരികൃഷ്ണന്സിന് രണ്ടാം ഭാഗം വരുന്നു….!മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഫഹദ് ഫാസിലും എത്തുന്നുവെന്ന് വിവരം
ഹരികൃഷ്ണന്സിന് രണ്ടാം ഭാഗം വരുന്നു….!മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഫഹദ് ഫാസിലും എത്തുന്നുവെന്ന് വിവരം
1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഹരിയും കൃഷ്ണനുമായി മോഹന്‍ലാലും മമ്മൂട്ടിയും മല്‍സരിച്ചഭിനയിച്ചപ്പോള്‍ നായികയായി എത്തിയത് ജൂഹി ചൗള ആയിരുന്നു. നടിയുടെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. ഹരികൃഷ്ണന്‍സ് പിന്നീട് തമിഴിലേക്കും മൊഴി മാറ്റിയിരുന്നു. ഹരികൃഷ്ണന്‍സിലെ ഇരട്ട ക്ലൈമാക്സ് പിന്നീട് വലിയ ചര്‍ച്ചാ വിഷമായി മാറിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ‘ഹരികൃഷ്ണന്സി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. മോഹന്‍ലാല്‍-മമ്മൂട്ടി കോംബോയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫാസില്‍ സിനിമയുടെ തിരക്കഥ തുടങ്ങിയതായും ഹരിയും കൃഷ്ണനും നേരിടുന്ന മറ്റൊരു കേസായിരിക്കും സിനിമയുടെ പ്രമേയം എന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
