Connect with us

തനിക്കെതിരെ ശത്രുത മനോഭാവത്തോടെ വന്ന ഒരാളെ പോലും ഉപദ്രവിക്കാനുള്ള തെളിഞ്ഞോ ഒളിഞ്ഞോ ആയിട്ടുള്ള ഒരു കാര്യവും ദിലീപ് ചെയ്തിട്ടില്ല; പറഞ്ഞ് പറഞ്ഞ് ദിലീപിനെ ഒരു ഭീകരജീവിയാക്കി വച്ചിരിക്കുകയാണ്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

Malayalam

തനിക്കെതിരെ ശത്രുത മനോഭാവത്തോടെ വന്ന ഒരാളെ പോലും ഉപദ്രവിക്കാനുള്ള തെളിഞ്ഞോ ഒളിഞ്ഞോ ആയിട്ടുള്ള ഒരു കാര്യവും ദിലീപ് ചെയ്തിട്ടില്ല; പറഞ്ഞ് പറഞ്ഞ് ദിലീപിനെ ഒരു ഭീകരജീവിയാക്കി വച്ചിരിക്കുകയാണ്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

തനിക്കെതിരെ ശത്രുത മനോഭാവത്തോടെ വന്ന ഒരാളെ പോലും ഉപദ്രവിക്കാനുള്ള തെളിഞ്ഞോ ഒളിഞ്ഞോ ആയിട്ടുള്ള ഒരു കാര്യവും ദിലീപ് ചെയ്തിട്ടില്ല; പറഞ്ഞ് പറഞ്ഞ് ദിലീപിനെ ഒരു ഭീകരജീവിയാക്കി വച്ചിരിക്കുകയാണ്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപ് തെളിഞ്ഞോ ഒളിഞ്ഞോ ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കാരണം, അങ്ങനെ ചെയ്താല്‍ അത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്ന് ദിലീപിന് തന്നെ അറിയാമെന്ന് സജി നന്ത്യാട്ട് പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ദിലീപ് നിരപരാധിയാണെങ്കില്‍ ഇത്രയധികം അട്ടിമറി ശ്രമങ്ങള്‍ എന്തുകൊണ്ടുണ്ടായെന്നാണ് അവതാരകന്റെ ചോദ്യം. കുമാറിന്റെ ചോദ്യം. നടിയെ ആക്രമിച്ച ദിവസം ആശുപത്രിയില്‍ കിടക്കുകയാണെന്ന വ്യാജ രേഖ ദിലീപ് ഉണ്ടാക്കി, വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമനാറിനെതിരെ പീഡന പരാതി കൊടുക്കുന്നു. എന്തിന് വേണ്ടിയാണ് ഇതൊക്കെയെന്നാണ് അവതാരകന്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന് സജി നന്ത്യാട്ട് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു,

ഞാന്‍ ഈ നിമിഷവും നിങ്ങളോട് ഒരു കാര്യം പറയാം. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് ഒരുതരത്തിലുള്ള പ്രതികരണമോ, ഏതെങ്കിലും തരത്തില്‍ തനിക്കെതിരെ ശത്രുത മനോഭാവത്തോടെ വന്ന ഒരാളെ പോലും ഉപദ്രവിക്കാനുള്ള തെളിഞ്ഞോ ഒളിഞ്ഞോ ആയിട്ടുള്ള ഒരു കാര്യവും ചെയ്തിട്ടില്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

കാരണം, അത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്ന് ദിലീപിന് അറിയാം. നികേഷ് കുമാറിനെതിരെ കൊടുത്ത കേസ് എന്താണ്, അത് കോടതി അലക്ഷ്യ ഹര്‍ജിയാണ്. കോടതിയിലെ രേഖകള്‍ നികേഷിന്റെ ചാനലില്‍ ചര്‍ച്ച ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിച്ചതിന്റെ പേരിലാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

എന്നാല്‍ ഈ പരാമര്‍ശത്തില്‍ നികേഷ് കുമാര്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു, കോടതി അലക്ഷ്യവും അഞ്ച് എഫ് ഐ ആറുകളും ഫയല്‍ ചെയ്തിരിക്കുന്നത് എന്താണ്, ബാലചന്ദ്രകുമാറിന് ഈ കേസുമായി ബന്ധപ്പെട്ട് കേസിന്റെ പരിധിയില്‍ വരാത്ത കുറേ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന അഭിമുഖം പ്രകാരമാണല്ലോ എന്ന് നികേഷ് കുമാര്‍ ചോദ

ദിലീപ് ദിലീപിന്റെ കാര്യം മാത്രം നോക്കി പോകുന്നയാളാണ്, ഈ കേസുകള്‍ക്കിടെയില്‍ യുദ്ധം ചെയ്യാനോ ശത്രുക്കളെ വകവരുത്താനോ ഉള്ള സമയമോ സാഹചര്യമോ അതിനുള്ള മനസോ ഉള്ള ആളല്ല ദിലീപ്. നിങ്ങള്‍ പറഞ്ഞ് പറഞ്ഞ് ദിലീപിനെ ഒരു ഭീകരജീവിയാക്കി വച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

എന്നാല്‍ തനിക്കെതിരെ കേസെടുത്തിട്ടുള്ളത് ബാലചന്ദ്രകുമാറിന വെളിപ്പെടുത്തല്‍ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തു എന്നതിന്റെ പേരിലാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഈ കേസിന്റെ അന്വേഷണ പരിധിയിലും വിചാരണ പരിധിയിലും അപ്പുറത്തുള്ള ചില വെളിപ്പെടുത്തലുകളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം സാധ്യമായിട്ടുള്ളതെന്ന് നികേഷ് പറഞ്ഞു.

പൊലീസിന് സംബന്ധിച്ച് ഈ കേസ് മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചത്. പക്ഷേ, ആര്‍ ശ്രീലേഖയുടെ കാര്യത്തില്‍ കേസുമായി തൊട്ടുനില്‍ക്കുന്ന പക്ഷേ, ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ പോലെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ കേസിന്റെ പരിധിയിലുള്ള പൂര്‍ണവിഷയങ്ങളായിരുന്നു. അതില്‍ അവര്‍ തോന്നലുകളുടെ അടിസ്ഥാനത്തില്‍ വിധി നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെന്ന് നികേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, മറ്റൊരു ചര്‍ച്ചയില്‍ അഖില്‍ മാരാരും ദിലീപിന് അനുകൂലമായി എത്തിയിരുന്നു. മോഹന്‍ലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കില്‍ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്. മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് സുനി ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയാണ്’.

‘ഒരു സെലിബ്രിറ്റിക്കൊപ്പം ആര്‍ക്കും ഫോട്ടോ എടുക്കാമെന്നിരിക്കെ പിന്നാമ്പുറത്ത് എവിടെയോ നില്‍ക്കുന്ന പള്‍സര്‍ സുനിയുടെ ഫോട്ടോയാണ് അത്. അത് തന്നെ കോടതിയില്‍ സമര്‍പ്പിച്ചത് ഫോട്ടോഷോപ്പ് ആണെന്ന ആരോപണം ഉണ്ട്. എത്ര ഫോട്ടോ വേണമെങ്കിലും സുനിക്ക് അങ്ങനെ എടുക്കാം. കാരണം അയാള്‍ സിനിമയില്‍ നിരവധി പേരുടെ ്രൈഡവറായിരുന്നു’,എന്നും അഖില്‍ പറഞ്ഞു.

ഇതോടെ അവതാരക ഇടപെട്ടു. അങ്ങനെയെങ്കില്‍ ദിലീപ് എന്തിന് ഫോണ്‍ അടക്കമുള്ളവയിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു ചോദ്യം. ഇതിന് ‘ദിലീപിനെ പോലൊരു സെലിബ്രിറ്റിക്ക് നിരവധി ഇടപാടുകള്‍ കാണും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി വാട്‌സ് ആപ്പില്‍ ചര്‍ച്ച ചെയ്തത് അടക്കം പോലീസിന്റെ കൈയ്യില്‍ കിട്ടും. ദിലീപിനെ മലയാള സിനിമയില്‍ ഇല്ലാതാക്കുക. അയാളുടെ കരിയര്‍ പരമാവധി തര്‍ക്കുക. ഇതാണ് ലക്ഷ്യം വെയ്ക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top