Connect with us

‘ഞാൻ ഇതാ പോകുന്നു അവിടെ വെച്ച് കാണാം’ വിപ്ലവം സൃഷ്ടിച്ച ആയാളും ബിഗ് ബോസിലേക്ക്! ആ തെളിവ് അവശേഷിപ്പിച്ചു

Malayalam

‘ഞാൻ ഇതാ പോകുന്നു അവിടെ വെച്ച് കാണാം’ വിപ്ലവം സൃഷ്ടിച്ച ആയാളും ബിഗ് ബോസിലേക്ക്! ആ തെളിവ് അവശേഷിപ്പിച്ചു

‘ഞാൻ ഇതാ പോകുന്നു അവിടെ വെച്ച് കാണാം’ വിപ്ലവം സൃഷ്ടിച്ച ആയാളും ബിഗ് ബോസിലേക്ക്! ആ തെളിവ് അവശേഷിപ്പിച്ചു

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം പുതിയ സീസൺ ആരംഭിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി….ഫെബ്രുവരി പതിനാല് മുതല്‍ ആരംഭിക്കുന്ന ഗെയിം ഷോ യെ കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഇത്തവണത്തെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നതാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസ് വിന്നർ റംസാൻ മുഹമ്മദ് തുടങ്ങി സിനിമാ സീരിയൽ രംഗത്തെ നിരവധി പേരുകളാണ് മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.

എന്നാൽ അതിൽ കുറച്ച് ദിവസങ്ങളിലായി മത്സരാർത്ഥികളുടെ പേരിൽ ഉയർന്ന കേൾക്കുന്ന ഒരു പേരാണ് നിവേദ്… കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി നടന്നിരുന്നു . നിവേദ്, റഹിം ആയിരുന്നു കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. അതിലെ നിവേദാണ് ബിഗ് ബോസ് മത്സരാർത്ഥിയായി വരുമെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ച കഴിഞ്ഞത്. വെറും ഊഹാപോഹങ്ങൾ മാത്രമല്ല കൃത്യമായ തെളിവുകളും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം നിവേദ് പങ്കിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് ആധാരം . So flying ✈️ tomorrow evening…. Ini ellaarem avide vechuകാണാം എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് താഴ് ithinte thazhe വന്ന കമന്റുകളാണ് അദ്ദേഹം ബിഗ് ബോസ് മത്സരാർത്ഥിയായി എത്തുമെന്ന് സൂചിപ്പിക്കുന്നത്.

കൊച്ചി സ്വദേശിയാണ് നിവേദ്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. റഹീം യുഎഇയില്‍ ആണ് ജോലി ചെയ്യുന്നത്. എന്നാൽ ഇവരുടെ ദാമ്പത്യം അധിക നാൾ നീണ്ടു നിന്നില്ലായിരുന്നു. ഇരുവരും വേർപിരിയുകയായിരുന്നു…എന്തായലും നിവേദ് മത്സരാർത്ഥിയായ എത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം

അതെ സമയം ഗായത്രി അരുണ്‍, റംസാന്‍ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായാണ് വിക്കിപീഡിയ സൈറ്റില്‍ വന്നിരിക്കുന്നത്. ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകരെല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്. സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകളാണ് മത്സരാർത്ഥിയായെത്തുന്നു എന്ന നിലയിൽ ഉയർന്നുകേൾക്കുന്നത്.

More in Malayalam

Trending

Recent

To Top