Connect with us

ബിഗ് ബോസ് മത്സരാര്‍ഥികളെ എങ്ങനെ വിലയിരുത്തും; കുറിപ്പ് വൈറൽ

Malayalam

ബിഗ് ബോസ് മത്സരാര്‍ഥികളെ എങ്ങനെ വിലയിരുത്തും; കുറിപ്പ് വൈറൽ

ബിഗ് ബോസ് മത്സരാര്‍ഥികളെ എങ്ങനെ വിലയിരുത്തും; കുറിപ്പ് വൈറൽ

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കുകയാണ്. ഫെബ്രുവരി പതിനാല് മുതല്‍ ആരംഭിക്കുന്ന ഗെയിം ഷോ യെ കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഇപ്പോൾ ഇതാ മത്സരാർത്ഥികളുടെ പ്രകടനം എങ്ങനെയാവുമെന്ന് ചോദിക്കുകയാണ് ബിഗ് ബോസ് ആരാധകന്‍.

ബിഗ് ബോസ് മലയാളം ഓഫിഷ്യല്‍ പേജിലൂടെ മത്സരാര്‍ഥികളെ കുറിച്ചും ഗെയിം തന്ത്രങ്ങളെ കുറിച്ചും നിരൂപണം നടത്താറുള്ള വ്യക്തിയാണ് അബ്രഹാം ജോണ്‍. മുന്‍പും അദ്ദേഹത്തിന്റെ എഴുത്ത് ജനപ്രീതി നേടിയിരുന്നു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിനെ നിങ്ങള്‍ വിലയിരുത്തുന്നത് എന്തടിസ്ഥാനത്തിലാണ്? ‘ഞാന്‍ ഒരു കണ്ടസ്റ്റന്റ് എന്നോട് എത്ര റിലേറ്റബിള്‍ എന്ന് നോക്കി ആണ് ഇഷ്ടപ്പെടുക’ എന്ന ഒരാളുടെ മറുപടിയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ബിഗ് ബോസ് ഒരു അതിജീവന ഗെയിം ഷോ ആണെന്ന് പറയുന്നതാണ് ഏറ്റവും വലിയ നുണ എന്നെനിക്ക് തോന്നുന്നു. ഒരു പക്ഷേ അങ്ങനെ ആയിരിക്കാം. പക്ഷേ വസ്തുത അങ്ങനൊന്നുമല്ല. ബിഗ് ബോസ് ഷോ യഥാര്‍ത്ഥത്തില്‍ ഒരു ജനപ്രിയ മത്സരം ആണ്. വെറും സര്‍വൈവല്‍ ഗെയിം ആയിരുന്നെങ്കില്‍ ഏറ്റവും കുറവ് നോമിനേഷനില്‍ വരികയും അവസാനം വരെ കടിച്ചുതൂങ്ങുകയും ചെയ്യുന്ന കണ്ടസ്റ്റന്റിന് ജയിക്കാന്‍ കഴിയണം.

പക്ഷേ ഷോയില്‍ എപ്പോഴും ജയിക്കുന്നത് നോമിനേഷനുകളില്‍ നിന്ന് ചര്‍ച്ച ചെയ്യപ്പെട്ട് ഫാന്‍സിനെ നേടി ജനപ്രിയര്‍ ആകുന്നവരാണ്. ഷോയുടെ ഉദ്ദേശ്യം അതല്ലെങ്കിലും, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ചില കാര്യങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. ആദ്യമായി ഈ ഷോയില്‍ പങ്കെടുക്കാന്‍ വരുന്ന, കളി അറിയാവുന്ന എല്ലാരും തയ്യാറായി വരുന്നവരാണ്. പലപ്പോഴും കേട്ടിട്ടുള്ള അഭിപ്രായമാണ് ‘ഓ, ഇവരൊന്നും പ്ലാനൊന്നും ചെയ്തിട്ടുണ്ടാവില്ല’ എന്ന്. ഇത് തെറ്റാണ്. അധികം പ്രശസ്തി ഇല്ലാത്ത എന്നാല്‍ പോപ്പുലര്‍ ആകാന്‍ താത്പര്യമുള്ള വ്യക്തികളാണ് ഈ ഗെയിമിലേക്ക് വരിക.

പങ്കെടുക്കുന്നതിന് മുന്നായി പിആര്‍ സംഘടനകളെ ബന്ധപ്പെടുകയും (മോഡേല്‍സ് ആണേല്‍ മിക്കവാറും അവര്‍ക്ക് നേരത്തെ തന്നെ പിആര്‍ഒ കാണും. അതൊരു തൊഴില്‍ പരമായ ആവശ്യകതയാണ്) മറ്റു ഭാഷ ബിഗ് ബോസില്‍ എന്തു നടന്നു എന്നു പഠിക്കുകയും ചെയ്താണ് മിക്കവരും ഇതിലേക്ക് വരിക. ഇതിന് വിപരിതമാണ് അരിസ്റ്റോ സുരേഷ്, രജനി ചാണ്ടി, സോമരാജ് പോലുള്ളവര്‍. ബഹുഭൂരിപക്ഷവും പക്ഷേ ഇങ്ങനെയല്ല. ഗെയിം അറിഞ്ഞു തന്നെ വരുന്നവരാണ്. ഇങ്ങനെ ഗെയിം അറിഞ്ഞു വരുന്നവര്‍ നേരിടുന്ന ഒരു ചോദ്യമാണ് ‘പ്രേക്ഷകരുടെ ഇഷ്ടം എന്താണ്?’ എന്നത്.

കാരണം ജനപ്രീതി നേടണമെങ്കില്‍ ജനങ്ങളുടെ താല്‍പര്യം അറിയുകയും അവയെ സപ്പോര്‍ട്ട് ചെയ്യുകയും വേണം. ഓര്‍ത്തഡോക്‌സ് കള്‍ച്ചര്‍, ഫെമിനിസം, കുലസ്ത്രീത്വം, മതം, തനി പുരുഷ മേധാവിത്വം ഇതെല്ലാമാണ് ഇത്തരം ജനപ്രീതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ചൂടുള്ള വിഷയങ്ങള്‍. എന്നെ സംബന്ധിച്ച് ഇത് സങ്കടകരമാണ്. കാരണം ഇത്തരം ടോപ്പിക്‌സ് ജയിക്കുമ്പോള്‍ മലയാളി ഓഡിയന്‍സ് എത്ര കുറ്റവാളി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊളിറ്റിക്കലായ കാരണങ്ങള്‍ കൊണ്ട് ഒരു കണ്ടസ്റ്റന്റിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഏറെയാണ്.

താന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കണ്ടസ്റ്റന്റ് നല്ല വ്യക്തിയല്ലെന്ന ബോധമുണ്ടെങ്കിലും അയാളെ ഉപയോഗിച്ച് തന്റെ എതിര്‍ പൊളിറ്റിക്കല്‍ സൈഡിനെ ട്രോളാന്‍ നടക്കുന്നവരാണ് പലരും. ഒരു കണ്ടസ്റ്റന്റ് തന്നോട് എത്ര ആപേക്ഷികം ആണെന്ന് നോക്കുന്നതു കൊണ്ടാണ് ഇത്തരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ നോക്കി സപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബോസ് ഷോ കാണുമ്പോള്‍ ഞാന്‍ നോക്കുന്നത് ഈ കണ്ടസ്റ്റന്റ് എങ്ങനെ ഗെയിം കളിക്കുന്നു/ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്. അവരുടെ രാഷ്ട്രീയ ചായ്‌വുകള്‍ ഞാന്‍ കെയര്‍ ചെയ്യാറില്ല. ക്യാരക്ടര്‍ കെയര്‍ ചെയ്യാറുണ്ട്.

സത്യസന്ധത, സമഗ്രത, അഭിനിവേശം, ദയ പോലുള്ള ഗുണങ്ങള്‍ കെയര്‍ ചെയ്യാറുണ്ട്. എങ്കിലും ഏറ്റവും പ്രധാനമായി കരുതുന്നത് ഹൗസിലെ മറ്റുള്ളവരുമായി അവര്‍ എങ്ങനെ ഫൈറ്റ് ചെയ്യുന്നു എന്നും ഹൗസില്‍ തന്റേതായ സ്ഥാനവും വ്യക്തിത്വവും എങ്ങനെ ഉണ്ടാക്കി എടുക്കുന്നു എന്നതുമാണ്. ‘ഞാന്‍ ഫെമിനിസ്റ്റാണേ’ ‘ഞാന്‍ നന്മമരമാണേ’ ‘എനിക്ക് മതങ്ങളെ ബഹുമാനമാണേ’ പോലുള്ള പ്രകടനങ്ങള്‍ അരോചകം ആയി മാത്രമേ കാണുന്നുള്ളൂ. അതിന് ഏറ്റവും മികച്ച ഉദ്ദാഹരണമാണ് രഞ്ജിനി ഹരിദാസ്. പുരുഷ മേധാവിത്വത്തിന്റെ ട്രോളും ഫെമിനിസ്റ്റ്‌സിന്റെ സപ്പോര്‍ട്ടുമായി ഷോയില്‍ വന്നു.

സത്യസന്ധത, സമഗ്രത, അഭിനിവേശം, ദയ പോലുള്ള ഗുണങ്ങള്‍ കെയര്‍ ചെയ്യാറുണ്ട്. എങ്കിലും ഏറ്റവും പ്രധാനമായി കരുതുന്നത് ഹൗസിലെ മറ്റുള്ളവരുമായി അവര്‍ എങ്ങനെ ഫൈറ്റ് ചെയ്യുന്നു എന്നും ഹൗസില്‍ തന്റേതായ സ്ഥാനവും വ്യക്തിത്വവും എങ്ങനെ ഉണ്ടാക്കി എടുക്കുന്നു എന്നതുമാണ്. ‘ഞാന്‍ ഫെമിനിസ്റ്റാണേ’ ‘ഞാന്‍ നന്മമരമാണേ’ ‘എനിക്ക് മതങ്ങളെ ബഹുമാനമാണേ’ പോലുള്ള പ്രകടനങ്ങള്‍ അരോചകം ആയി മാത്രമേ കാണുന്നുള്ളൂ. അതിന് ഏറ്റവും മികച്ച ഉദ്ദാഹരണമാണ് രഞ്ജിനി ഹരിദാസ്. പുരുഷ മേധാവിത്വത്തിന്റെ ട്രോളും ഫെമിനിസ്റ്റ്‌സിന്റെ സപ്പോര്‍ട്ടുമായി ഷോയില്‍ വന്നു.

More in Malayalam

Trending

Recent

To Top