Malayalam
‘മോഹന്‍ലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കില്‍ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്; കെട്ടിചമച്ച കള്ളങ്ങള്‍ ഓരോന്നും പൊളിയുകയാണെന്ന് അഖില്‍ മാരാര്‍
‘മോഹന്‍ലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കില്‍ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്; കെട്ടിചമച്ച കള്ളങ്ങള്‍ ഓരോന്നും പൊളിയുകയാണെന്ന് അഖില്‍ മാരാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. പള്‍സര്‍ സുനി പറയുന്നത് ആരുടെ പേരായാലും പോലീസ് അവരെ പിടിച്ച് അകത്തിടുകയാണോ ചെയ്യുകയെന്നും അഖില്‍ ചോദിച്ചു. കേസില്‍ ദിലീപിനെതിരെ യാതൊരു തെളിവുകളും കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു.
‘മോഹന്‍ലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കില്‍ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്. മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് സുനി ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയാണ്’.
‘ഒരു സെലിബ്രിറ്റിക്കൊപ്പം ആര്‍ക്കും ഫോട്ടോ എടുക്കാമെന്നിരിക്കെ പിന്നാമ്പുറത്ത് എവിടെയോ നില്‍ക്കുന്ന പള്‍സര്‍ സുനിയുടെ ഫോട്ടോയാണ് അത്. അത് തന്നെ കോടതിയില്‍ സമര്‍പ്പിച്ചത് ഫോട്ടോഷോപ്പ് ആണെന്ന ആരോപണം ഉണ്ട്. എത്ര ഫോട്ടോ വേണമെങ്കിലും സുനിക്ക് അങ്ങനെ എടുക്കാം. കാരണം അയാള്‍ സിനിമയില്‍ നിരവധി പേരുടെ െ്രെഡവറായിരുന്നു’,എന്നും അഖില്‍ പറഞ്ഞു.
ഇതോടെ അവതാരക ഇടപെട്ടു. അങ്ങനെയെങ്കില്‍ ദിലീപ് എന്തിന് ഫോണ്‍ അടക്കമുള്ളവയിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു ചോദ്യം. ഇതിന് ‘ദിലീപിനെ പോലൊരു സെലിബ്രിറ്റിക്ക് നിരവധി ഇടപാടുകള്‍ കാണും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി വാട്‌സ് ആപ്പില്‍ ചര്‍ച്ച ചെയ്തത് അടക്കം പോലീസിന്റെ കൈയ്യില്‍ കിട്ടും. ദിലീപിനെ മലയാള സിനിമയില്‍ ഇല്ലാതാക്കുക. അയാളുടെ കരിയര്‍ പരമാവധി തര്‍ക്കുക. ഇതാണ് ലക്ഷ്യം വെയ്ക്കുന്നത്’.
‘ദിലീപിനെ ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ തെറ്റിധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇമേജിനെ വലിയ രീതിയില്‍ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേസില്‍ മാധ്യമങ്ങളുടെ പിആര്‍ പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പിആര്‍ അല്ല. കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് സത്യമാണ്’.
‘മാധ്യമങ്ങള്‍ കെട്ടിചമച്ച കള്ളങ്ങള്‍ ഓരോന്നും പൊളിയുകയാണ്. നടിയായ അതിജീവിതയ്ക്ക് മാത്രമാണ് നീതി കൊടുക്കേണ്ടതെന്ന മാധ്യമങ്ങളുടെ അജണ്ട തനിക്ക് ഒരു രീതിയിലും മനസിലാകുന്നില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന് യാതൊരു വിശ്വാസ്യതയും നേരത്തേ തന്നെ ഇല്ലെന്നും അഖില്‍ പറഞ്ഞു.
‘ബാലചന്ദ്രകുമാറിന് അനുകൂലമായ വിധി ലഭിച്ചതില്‍ താന്‍ പൂര്‍ണാ സന്തോഷവാനാണ്. സ്ത്രീകള്‍ വ്യാജ പീഡന പരാതികളാണ് പുരുഷനെതിരെ ഉന്നയിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പുരുഷന് നിതി ലഭിക്കണം. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ പീഡന പരാതിയുടെ ആവശ്യമില്ല. കാരണം അദ്ദേഹത്തിന്റെ വിശ്വാസ്യത നേരത്തേ തന്നെ തകര്‍ന്നതാണ്’.
‘ഒരു വ്യക്തി ഒരാളുമായി കുറേക്കാലം സൗഹൃദത്തില്‍ ഇരികുകയും ആ സമയത്ത് സുഹൃത്ത് ചെയ്യുന്ന തെറ്റുകള്‍ കാണുകയും അത് പിന്നീട് കുറേ കാലം കഴിഞ്ഞ് വിളിച്ച് പറയുകയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതി സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച ആ സമയങ്ങളില്‍ അവിടെ നടന്ന സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്തു വെച്ചു എന്ന് വരുമ്പോള്‍ അയാളുടെ വിശ്വാസ്യത അവിടെ തന്നെ തകര്‍ന്നില്ലേ. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിന് വിശ്വാസ്യത ഇല്ലെന്ന് കോടതിയില്‍ തെളിയിക്കുക എളുപ്പമാണ്’
അതേസമയം ഒരാളുടെ ഭാവമോ രൂപമോ സ്ഥാനമോ വെച്ചിട്ട് ഒരിക്കലും ഒരാള്‍ കുറ്റം ചെയ്യില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു അഖിലിന് ചര്‍ച്ചയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മറുപടി. ‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതായി താന്‍ എവിടേയും പറഞ്ഞിട്ടില്ല. 2017 നവംബര്‍ മാസം 15 നാണ് ദിലീപിന്റെ വീട്ടില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ വീഡിയോ ദിലീപ് കണ്ടു എന്ന് ഞാന്‍ ആരോപിച്ചത്. 2018 ലെ ഏതോ ഒരു മാസത്തിലാണ് അങ്കമാലി കോടതിയിയില്‍ നിന്നും ദിലീപിന്റെ അഭിഭാഷകര്‍ ഔദ്യോഗികമായി ആ വീഡിയോ കണ്ടത്’.
‘എന്നാല്‍ ഈ അടുത്ത കാലത്ത് ദിലീപിന്റെ അനുജന്റെ ഫോണില്‍ നിന്നും ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരണങ്ങള്‍ അടങ്ങിയ നോട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. അത് ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയപ്പോള്‍ തെളിഞ്ഞത് 2017 ഡിസംബര്‍ 30ാം തീയതിയാണ് ആ നോട്ട് തയ്യാറാക്കിയതെന്നാണ്.കോടതിയില്‍ വീഡിയോ ഔദ്യോഗികമായി കാണും മുന്‍പ് തന്നെ ദിലീപും സംഘവും ആ വീഡിയോ കണ്ടു സ്‌ക്രിപ്റ്റ് തയ്യാറാക്കി ഫോണില്‍ സൂക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
