മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് വിജയ് ദേവരക്കൊണ്ട
മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് വിജയ് ദേവരക്കൊണ്ട
മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് വിജയ് ദേവരക്കൊണ്ട
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ പ്രമോഷന് പരിപാടികളുടെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ആരാധകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്മ്മവരുതെന്ന് നടന് വിജയ് ദേവരക്കൊണ്ട. മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോ ടൈഗര്‍ എന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാള്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവായ മമ്മൂട്ടിയാണെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ് പറഞ്ഞു.
ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന് കൂട്ടിച്ചേര്‍ത്തു. കണ്ണ്കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നും ടൊവിനോ ഹാന്‍ഡ്സം ആണെന്നും വിജയ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ അനുകരിക്കുന്ന വിജയ്യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
പുരി ജഗന്നാഥ് ഒരുക്കുന്ന വിജയ് ചിത്രം ലൈഗര്‍ ആഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രമ്യാ കൃഷ്ണന്, റോണിത് റോയ്, വിഷു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും ആഗസ്റ്റ് 18ന് കേരളത്തില്‍ എത്തുന്നുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...