Malayalam
മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ! ഭാവന എഎംഎംഎയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാകില്ല
മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ! ഭാവന എഎംഎംഎയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാകില്ല
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ഇടവേള ബാബു പറഞ്ഞു.
നേരത്തെ അമ്മ നിര്‍മ്മിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി പോലെ ആയിരിക്കില്ല പുതിയ ചിത്രം. ട്വന്റി-ട്വന്റിയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. എന്നാല്‍ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ. ഒരു കോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുളളുവെന്നും ഇടവേള ബാബു പറഞ്ഞു.
ട്വന്റി-ട്വന്റിയില്‍ ഭാവന നല്ല റോള്‍ ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ അതുപോലെയാണ് ഇതും.അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയില്‍ ഭാവന ഇല്ല എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഇടവേള ബാബു വ്യക്തമാക്കി.
