സുരാജിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹെവന്‍ ഡിസ്നി ഹോട്ട്സ്റ്റാര്‍ ഓഗസ്റ്റ് 19ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഉണ്ണി ഗോവിന്ദരാജ് എന്ന പുതുമുഖ സംവിധായകനൊപ്പം പി.എസ്. സുബ്രമണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ.ഡി. ശ്രീകുമാറാണ്.
സിഐ പീറ്റര്‍ കുരിശിങ്കല്‍ എന്ന സുരാജിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം പീറ്ററിന്റെ മുന്നില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലടിപ്പിക്കുന്ന തിരക്കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന പി.എസ്. സുബ്രമണ്യന്റെ അനുഭവ സമ്പത്ത് ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്കാന് സഹായകരമായതായി സുരാജ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ മികവും അഭിനേതാക്കളുടെ പ്രകടനവും തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന് ഉണ്ണി ഗോവിന്ദരാജ് പ്രതികരിച്ചു.
വിനോദ് ഇല്ലമ്പള്ളി ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സുരാജ് വെഞ്ഞാറമൂടിന് പുറമെ സുധീഷ്, അലന്‍സിയര്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, നിമിഷ സജയന്, വിനയ പ്രസാദ്, സുദേവ് നായര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....