Malayalam
എന്റെ പൊന്നോ! ഇത് ഒന്ന് കാണണം മൊഞ്ചോടെ കാവ്യയും മീനാക്ഷിയും വിവാഹം പൊടിപൊടിച്ചു
എന്റെ പൊന്നോ! ഇത് ഒന്ന് കാണണം മൊഞ്ചോടെ കാവ്യയും മീനാക്ഷിയും വിവാഹം പൊടിപൊടിച്ചു
നാദിര്‍ഷയുടെ മകൾ ആയിഷ നാദിര്‍ഷയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാമായിരുന്നു കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്നലെയായിരുന്നു അയിഷയുടെ വിവാഹം നടന്നത്. ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്. വിവാഹത്തിൽ തുടക്കം മുതൽക്ക് തന്നെ തിളങ്ങിയത് ദിലീപും കാവ്യയും മകൾ മീനാക്ഷിയുമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്
കുടുംബസമേതമായിട്ടാണ് ദിലീപ് വിവാഹ വേദിയിലേക്ക് എത്തിയത് ദിലീപിന് പിന്നാലെയായാണ് മീനാക്ഷിയും കാവ്യ മാധവനും നടന്നത്. ഇവരെ വേദിക്ക് അരികിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇത്തവണയും നാദിര്‍ഷയുടെ അതേ ഡ്രസ് കോഡിലാണ് ദിലീപ് എത്തിയത്. ചുവപ്പ് സാരിയണിഞ്ഞ് മുല്ലപ്പൂ വെച്ചായിരുന്നു മീനാക്ഷി എത്തിയത്.സാല്‍വാറിലായിരുന്നു കാവ്യ മാധവന്‍. ആയിഷ നാദിര്‍ഷയ്‌ക്കൊപ്പം സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരുടെ സുഹൃത്തുക്കളെല്ലാം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം മീനാക്ഷിയും നമിത പ്രമോദുമുള്‍പ്പടെയുള്ള സംഘം സജീവമായിരുന്നു. പ്രീ വെഡ്ഡിങ്ങ് ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
അപൂര്‍വ്വമായി മാത്രമേ മീനാക്ഷി ദിലീപ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.നാളുകള്‍ക്ക് ശേഷമായി താരപുത്രി തിളങ്ങിയ ചടങ്ങായിരുന്നു ആയിഷയുടെ വിവാഹം. പ്രീ വെഡ്ഡിങ് ചടങ്ങിലെല്ലാം താരപുത്രി സജീവമായി പങ്കെടുത്തിരുന്നു
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ആണ് ബിലാൽ. ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.
