serial news
സെറ്റില്‍ വച്ച് അന്‍ഷിതയുമായി വഴക്കിട്ടോ..?; ശക്തമായി പ്രചരിച്ച പ്രണയ ഗോസിപ്പ്; എന്റെ പ്രണയം എന്റെ വൈഫിനോട് മാത്രമാണ്; ഞങ്ങളുടെ ജീവിതത്തില്‍ പാറ്റയാകരുത്; ആരാധകരോട് കൂടെവിടെ സീരിയൽ താരം ബിപിൻ ജോസിന് പറയാനുള്ളത്!
സെറ്റില്‍ വച്ച് അന്‍ഷിതയുമായി വഴക്കിട്ടോ..?; ശക്തമായി പ്രചരിച്ച പ്രണയ ഗോസിപ്പ്; എന്റെ പ്രണയം എന്റെ വൈഫിനോട് മാത്രമാണ്; ഞങ്ങളുടെ ജീവിതത്തില്‍ പാറ്റയാകരുത്; ആരാധകരോട് കൂടെവിടെ സീരിയൽ താരം ബിപിൻ ജോസിന് പറയാനുള്ളത്!
ഇന്ന് ഏഷ്യാനെറ്റിലെ എല്ലാ സീരിയലിനും യൂത്ത് പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ട്. കഥയാണോ കഥാപാത്രങ്ങളാണോ അതോ കഥാപാത്രങ്ങളായിട്ടെത്തുന്ന താരങ്ങളാണോ ഇതിനു കാരണം എന്നത് വലിയ ഒരു ചോദ്യമാണ്. സിനിമകൾ അടിമുടി മാറിയപ്പോൾ ഇന്നത്തെ മലയാള സീരിയലുകൾക്കും ആ മാറ്റം തട്ടിയിട്ടുണ്ട്.
ഏഷ്യാനെറ്റിലെ ഓരോ സീരിയലിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പ്രണയ ജോഡികളുണ്ട്. സാന്ത്വനത്തിലെ ശിവനും അഞ്ജലിയും മൗനരാഗത്തിലെ കല്യാണിയും കിരണും അമ്മയറിയാതെയിൽ അമ്പാടിയും അലീനയും തൂവൽസ്പർശത്തിൽ കൊച്ചു ഡോക്ടറും തുമ്പിയും പോലെ കൂടെവിടെ എന്ന സീരിയലിലെ സൂര്യയും ഋഷി സാറും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്.
സീരിയലില്‍ പ്രണയ ജോഡികളായ ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയൊക്കെയാണെന്നാണ് ചിലരുടെ തെറ്റിദ്ധാരണ. എല്ലാ സീരിയൽ താരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നം തന്നെയാണ് ഇത് . മറ്റു സീരിയൽ താരങ്ങൾ മലയാളികൾ അല്ലാത്തത് കൊണ്ടാകാം ഇത്തരം ഗോസോപ്പികൾക്ക് പിന്നാലെ പോകാത്തത് .
ഏതായാലും കൂടെവിടെയിലെ താരങ്ങൾക്ക് ചെറുതും വലുതുമായി കുറെ ഗോസിപ്പുകൾ എന്നും ചാനലുകളിൽ കാണാം… അത് തിരുത്തി എത്തിയിരിയ്ക്കുകയാണ് കൂടെവിടെയിലെ ഋഷി സാറിനെ അവതരിപ്പിക്കുന്ന ബിബിന്‍ ജോസ്.
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മീഡിയ പുറത്തുവിട്ട അഭിമുഖത്തിലാണ് അന്‍ഷിതയുമായുള്ള ബന്ധത്തെ കുറിച്ച് ബിപിന്‍ സംസാരിച്ചത്. വിരലിലെണ്ണാവുന്നത്ര സുഹൃത്തുക്കള്‍ മാത്രമേ എനിക്കുള്ളു. അത്രയും അടുപ്പമുള്ള സുഹൃത്തുക്കള്‍ അധികമില്ല. എന്നാല്‍ എനിക്ക് ഏറ്റവും ക്ലോസ് ആയ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാള്‍ ആണ് അന്‍ഷിത. അതില്‍ കൂടുതല്‍ ഒന്നുമില്ല.
ഓരോ സീരിയല്‍ കഴിയുമ്പോഴും കൂടെ അഭിനയിച്ച ആളുകളുമായി പ്രണയ ഗോസിപ്പുകള്‍ വരാറുണ്ട്. അതില്‍ കുറച്ച് ശക്തമായി പ്രചരിച്ച പ്രണയ ഗോസിപ്പ് അന്‍ഷിതയ്ക്ക് ഒപ്പമുള്ളതാണ്. അത് ഒരു പക്ഷെ ഏഷ്യനെറ്റ് എന്ന ചാനല്‍ ആയത് കൊണ്ട് ആവാം. എന്നാല്‍ അന്‍ഷി എന്റെ നല്ല സുഹൃത്ത് മാത്രമാണ്.
അന്‍ഷിതയ്ക്ക് അവരുടേതായ ലൈഫ് ഉണ്ട്, എനിക്ക് എന്റെ വൈഫ് ഉണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ പാറ്റയാകരുത്. എനിക്ക് കോളേജ് പഠനകാലത്ത് സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒക്കെ അറിയാവുന്നതുമാണ്. പക്ഷെ എന്തുകൊണ്ടോ അത് നടന്നില്ല. ഇപ്പോള്‍ പ്രണയം വൈഫിനോട് മാത്രമാണ്.
സെറ്റില്‍ അന്‍ഷിതയുമായി വഴക്കുണ്ടായോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായി ബിബിന്‍ പറഞ്ഞു, ഇല്ല. ഞങ്ങളുടെ സെറ്റില്‍ പൊതുവെ വഴക്ക് കുറവാണ്. അങ്ങനെ ആരുമായും വഴക്കുണ്ടാവാറില്ല. വളരെ സൗഹൃദത്തോടെയാണ് എല്ലാവരും പോകുന്നത്. ഇടയ്ക്ക് എന്തോ ചെറിയ ചില വഴക്ക് നടന്നു എന്ന് പറയുന്നത് കേട്ടു, പക്ഷെ അതില്‍ ഞാന്‍ ഇന്‍വോള്‍വ് അല്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല- ബിബിന്‍ ജോസ് പറഞ്ഞു.
About bipin jose
