Connect with us

ബിജെപി ബന്ധം അവസാനിപ്പിച്ച് മേജർ രവി കോൺഗ്രസിലേക്കോ?

Malayalam

ബിജെപി ബന്ധം അവസാനിപ്പിച്ച് മേജർ രവി കോൺഗ്രസിലേക്കോ?

ബിജെപി ബന്ധം അവസാനിപ്പിച്ച് മേജർ രവി കോൺഗ്രസിലേക്കോ?

നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന സംവിധായകനും നടനുമായ മേജർ രവി കോൺ​ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കൾ മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മേജർ രവിയിൽനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.

ഞാനുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജർ രവി സംസാരിച്ചിട്ടുണ്ട്. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ യാത്രയുടെ ഭാ​ഗമാകും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത് – ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മേജർ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രം​ഗത്തു വന്നിരുന്നു.
എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തൻ്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവർക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു.

More in Malayalam

Trending

Recent

To Top