News
പലവിധ വാർത്തകൾ വന്നപ്പോൾ ഷൈൻ ചേട്ടൻ അടിച്ച് ഫിറ്റായിട്ടല്ല വന്നതെന്ന് ആരെങ്കിലും പോസ്റ്റിട്ടോ?; എനിക്കും വിഷമം ആയിട്ടുണ്ട് ; വീട്ടിലും അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്; ആ വെളിപ്പെടുത്തലിൽ ഷൈൻ!
പലവിധ വാർത്തകൾ വന്നപ്പോൾ ഷൈൻ ചേട്ടൻ അടിച്ച് ഫിറ്റായിട്ടല്ല വന്നതെന്ന് ആരെങ്കിലും പോസ്റ്റിട്ടോ?; എനിക്കും വിഷമം ആയിട്ടുണ്ട് ; വീട്ടിലും അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്; ആ വെളിപ്പെടുത്തലിൽ ഷൈൻ!
സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും വിമർശനങ്ങൾക്ക് നിരന്തരം വിധേയമാകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. വെറുക്കുന്നവരെ പോലും അഭിപ്രായങ്ങൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കാൻ ഷൈനിന് സാധിച്ചിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷെ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്നത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്.
ഭാസിപ്പിള്ളയായി, ആൽവിനായി, പീറ്ററായി, എസ്.ഐ റെജി മാത്യുവായി അയാൾ സ്ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല. ആ ആടിത്തിമർക്കലിൽ അയാളുടെ സ്വയംസമർപ്പണമുണ്ട് ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങൾക്കായി തന്നെത്തന്നെ വിട്ടുകൊടുക്കാൻ ഷൈൻ എപ്പോഴും തയ്യാറാവുന്നു. തന്നോട് സമൂഹത്തിനുള്ള മനോഭാവത്തെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഒരു നടൻ കൂടിയാണ് ഷൈൻ.
സിനിമയുടെ പ്രമോഷന് വേണ്ടി അഭിമുഖം കൊടുത്താൽ പിറ്റേദിവസം ഷൈനിനെ കുറിച്ച് ട്രോളുകളും പരിഹാസങ്ങളും ഇന്ന് പുത്തരിയല്ല.. ആ വിഷയത്തെ കുറിച്ച് സംസാരിക്കവെ ഓൺലൈൻ മീഡിയയെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ ഷൈൻ സംസാരിച്ചത് ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് വിഷമമുണ്ടാക്കി. അത്തരമൊരു പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞുകൊണ്ട് ഷൈൻ ഇപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണമാണ് വൈറലാകുന്നത്.
ഷൈൻ പറഞ്ഞ വാക്കുകളിലേക്ക്…”കാശ് കൊടുത്ത് വാങ്ങാൻ പറ്റുന്ന ഒന്നല്ല കല. ലോകത്തിലെ ഏറ്റവും നല്ല ഇൻഡ്സ്ട്രി മലയാളം ഇൻഡസ്ട്രിയാണ്. എന്നെ പറ്റി ഇഷ്ടം പോലെ പലതും പറയുന്നത് കണ്ടിട്ടാണ് പ്രതികരിച്ചത്. എനിക്കും വിഷമം ആയിട്ടുണ്ട്. നിങ്ങൾ എന്നെ അടച്ച് ആക്ഷേപിച്ചിട്ടുണ്ട്. എന്നെകൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ്.
ട്രെയിലർ പോലും ഇല്ലാതെ സിനിമ ഇറങ്ങിയ കാലമുണ്ട്. നടക്കാത്ത കാര്യം തെറ്റായ രീതിയിൽ ആളുകളുടെ മുമ്പിൽ അവതരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടു. മാനസീകമായി ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. പക്ഷെ പറയേണ്ട കാര്യം ഞാൻ പറയും.
പലവിധ വാർത്തകൾ വന്നപ്പോൾ ഷൈൻ ചേട്ടൻ അടിച്ച് ഫിറ്റായിട്ടല്ല വന്നതെന്ന് ഇക്കൂട്ടത്തിൽ ആരെങ്കിലും പോസ്റ്റിട്ടോ?. കൂട്ടത്തിൽ നിന്ന് പണി കൊടുക്കുന്നവരെ തിരിച്ചറിയണം.’
‘നിങ്ങൾ തന്നെയാണ് ട്രോളും ഉണ്ടാക്കുന്നതെന്നാണ് ഞാൻ കരുതിയത്. കളിയാക്കുന്ന തരത്തിലുള്ള ട്രോളുകൾ കണ്ടിരുന്നു. എന്റെ മുമ്പിൽ നിങ്ങളാണ് വരുന്നത്.’
‘നിങ്ങൾക്കാണ് ഞാൻ കണ്ടന്റ് തരുന്നത്. കൊച്ചിയിലാണ് ഇതെല്ലാം നടക്കുന്നത് അതുകൊണ്ടാണ് കൊച്ചിയിലെ മീഡിയയെന്ന് പറഞ്ഞത്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്നുവരുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോൾ വിഷമമുണ്ടാകുമെന്ന് മനസിലായില്ലേ?.’
‘ഞാൻ അടിച്ച് ഫിറ്റായിട്ട് വന്നിട്ടാണ് സംസാരിക്കുന്നതെന്ന് പറയുമ്പോൾ എനിക്ക് എത്ര കോളുകളാണ് വരുന്നതെന്ന് അറിയാമോ?. ഒരിക്കൽ കഴിഞ്ഞതല്ലേ ഈ സംഭവം വീണ്ടും വീണ്ടും ആൾക്കാരെ കൊണ്ട് പറയിപ്പിക്കണോയെന്നാണ് ചോദിക്കുന്നത്. എത്ര ആൾക്കാരോട് ഞാൻ ഉത്തരം പറയണമെന്ന് അറിയാമോ?. വീട്ടിൽ എത്ര പ്രാവശ്യം അടിയുണ്ടായിയെന്ന് അറിയാമോ.
അമ്മയെ വിളിച്ചാണ് എല്ലാവരും പറയുന്നത്. നാട്ടുകാരും വീട്ടുകാരുമൊക്കെ അമ്മയെ വിളിച്ച് പറയും. അപ്പോൾ കേട്ട് എനിക്ക് വട്ടാകും. ടൊവിനോ എന്നെ സപ്പോർട്ട് ചെയ്തുവെന്നേയുള്ളു. അവൻ ഓൺലൈൻ മീഡിയയെ കുറ്റപ്പെടുത്തിയിട്ടില്ല.
ട്രോളികൊണ്ടുള്ള വീഡിയോ വരുമ്പോൾ ആളുകൾ അതിന് താഴെ കമന്റ് ചെയ്യുകയാണ് എന്ത് സാധനമാണ് അടിച്ചത്?, ഈ സാധനം കിട്ടുമോ എന്നെല്ലാം… നാട്ടിൽ എല്ലാവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്. എനിക്കൊരു ബുദ്ധിമുട്ടാണ്ടിയരുന്നു അത് ഞാൻ പറഞ്ഞു’ ഷൈൻ വ്യക്തമാക്കി.
about shine
