Malayalam
അയ്യപ്പനും കോശിക്കും ശേഷം കണ്ണമ്മയെ പൊളിച്ചടുക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് കരുതിയിരുന്നു; തുറന്ന് പറഞ്ഞ് ഗൗരി നന്ദ
അയ്യപ്പനും കോശിക്കും ശേഷം കണ്ണമ്മയെ പൊളിച്ചടുക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് കരുതിയിരുന്നു; തുറന്ന് പറഞ്ഞ് ഗൗരി നന്ദ
പൃഥ്വിരാജ്-ബിജു മേനോന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് ഗൗരി നന്ദ. ചിത്രത്തിലെ ഏറെ ശക്തമായ കണ്ണമ്മ എന്ന അയ്യപ്പന് നായരുടെ ഭാര്യയുടെ വേഷമായിരുന്നു ഗൗരി കൈകാര്യം ചെയ്തിരുന്നത്.
ഇപ്പോള്‍ ഷെയ്ന് നിഗം നായകനാകുന്ന ‘ബര്‍മൂഡ’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് ഗൗരി. നിരവിധി കഥാപാത്രങ്ങള്‍ കണ്ണമ്മയ്ക്ക് ശേഷം വന്നിട്ടും ബോള്‍ഡായ വേഷങ്ങള്‍ക്ക് ബ്രേക്കിടാന്‍ തീരുമാനിച്ചതിന്റെ കാരണം പറയുകയാണ് ഗൗരി നന്ദ. ‘അയ്യപ്പനും കോശിക്കും ശേഷം കണ്ണമ്മയെ പൊളിച്ചടുക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് കരുതിയിരുന്നു.
ഒരു നോര്‍മല്‍ ലൈറ്റ് ആയ ക്യാരക്ടര്‍! ചെയ്യണം, കാരണം എന്തു പറഞ്ഞാലും ഗൗരി ബോള്‍ഡ് ക്യാരക്ടര്‍ എന്നു പറയുന്നതില്‍ നിന്ന് ഈ ബോള്‍ഡ്നസ് ഒന്ന മാറ്റി ലൈറ്റ് ഹാര്ട്ടഡായിട്ടുള്ള കഥാപാത്രം ചെയ്യണമെന്ന് പേഴ്സണലി ആഗ്രഹമുണ്ടായിരുന്നു.’
‘വരാല്’, ‘ബര്‍മുഡ’ എന്നീ രണ്ട് സിനിമകളാണ് ആയ്യപ്പനും കോശിക്കും ശേഷം ഞാന്‍ ചെയ്യുന്ന സിനിമ. ആദ്യം വന്ന കോള്‍ രാജീവ് സാറിന്റെ തന്നെയായിരുന്നു. കുറേ സിനിമകള്‍ അതിനിടയില്‍ വന്നിരുന്നു. പക്ഷെ കഥാപാത്രം തെരഞ്ഞെടുക്കുമ്പോഴും കഥ തെരഞ്ഞെടുക്കുമ്പോഴും കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് കരുതി.
അങ്ങനെ കാത്തിരിക്കുന്ന സമയത്താണ് രാജീവ് സാര്‍ വിളിച്ചിട്ട് ഇങ്ങനെ ഒരു കഥാപാത്രമുണ്ട് ചെയ്യുമോ എന്ന് ചോദിക്കുന്നത്. ‘ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കേണ്ട ആവിശ്യമില്ല സാര്‍’ എന്ന് ഞാന്‍ പറഞ്ഞു. കാരണം അത്രെയും വലിയ സീനിയര്‍ ലെജന്‍ഡായിട്ടുള്ള ഒരു സംവിധായകന് വിളിക്കുകയാണ്. അതും കണ്ണമ്മ എന്ന കഥാപാത്രം കണ്ടിഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നത്.
