Malayalam
അവരെ വിളിച്ചു എനിയ്ക്ക് ലഭിച്ച ആ മറുപടി ! YES OR NO കാത്തിരിപ്പ് തുടരണോ?
അവരെ വിളിച്ചു എനിയ്ക്ക് ലഭിച്ച ആ മറുപടി ! YES OR NO കാത്തിരിപ്പ് തുടരണോ?
മലയാളികൾക്കിടയിൽ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ലെന്ന് നിസംശയം പറയാം.. ത ങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ബാലുവിനേയും നീലുവിനേയും മക്കളേയും മലയാളികള്‍ സ്‌നേഹിച്ചത്. അത് കൊണ്ടാണ് പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റം പ്രേക്ഷകരെ സങ്കടത്തിലാക്കിയത്
എന്നാൽ ഒരു മാസത്തിന് മുകളിലായി ഷോയുടെ ചിത്രീകരണം അവസാനിപ്പിച്ചിട്ട്. ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ കാണാന്‍ സാധിക്കാത്തതിന്‌റെ സങ്കടത്തിലാണ് പ്രേക്ഷകര്‍. പഴയ വീഡിയോകളുടേയും മറ്റും കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ നിരാശ അറിയിക്കുന്നുണ്ട്. എപ്പോഴായിരിക്കും ഉപ്പും മുളകും തിരികെ വരിക എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ബാലുവും നീലുവും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു സോപാനവും നിഷാ സാരംഗും പ്രതികരിച്ചത്.
”ഞാന്‍ ഇടയ്ക്ക് വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒന്ന് റിഫ്രഷ് ചെയ്യുന്നത് നല്ലതായിരിക്കും. ത്രെഡ് അവരുടേതാണ്. അതില്‍ മാറ്റങ്ങളൊക്കെ വരുത്തി കൊണ്ട് തിരിച്ചുവരാനും മറ്റും മൊത്തത്തില്‍ റിഫ്രഷ് ആകാനും ഈ സമയം കൊണ്ട് സാധിക്കുമെന്നുമാണ് പറയുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്. അവര്‍ വിളിക്കുമെന്നാണ് പറഞ്ഞത്” ബിജു സോപാനം പറയുന്നു. എന്താണെന്ന് ഞങ്ങള്‍ക്കും അറിയില്ലെന്ന് നിഷ പറയുന്നു. എല്ലാവരേയും പോലെ തങ്ങള്‍ക്കും ഉപ്പും മുളകും മിസ് ചെയ്യുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്. പഴയത് പോലെ തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യെസ് ഓര്‍ നോ തീരുമാനം അറിയാനായി കാത്തു നില്‍ക്കുകയാണ്. ഇപ്പോഴും അവരുമായുള്ള കരാറില്‍ തന്നെയാണ്. പരമ്പര അവസാനിച്ചോ ഇല്ലയോ എന്ന തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെ അധികനാള്‍ ഇരിക്കാനും സാധിക്കില്ലെന്നും അതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കും അറിയുന്നതാണ്. അതിനാല്‍ കാത്തിരിക്കാന്‍ സാധിക്കുന്നത് വരെ കാത്തു നില്‍ക്കും. അവരുടെ മറുപടി എന്താണെന്ന് അറിഞ്ഞ് അടുത്ത കാര്യം തീരുമാനിക്കുമെന്നും ഇരുവരും പറഞ്ഞു.
