Malayalam
അങ്ങനെയാണ് വീണയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത്, ജീവിതത്തില്‍ എനിക്കേറ്റവും കൂടുതല്‍ സര്‍പ്രൈസ് തന്നു, ഏറ്റവും നല്ല ഉപദേശങ്ങള്‍ തന്നതും അവൾ തന്നെയാണ്! വിവാഹമോചന വാർത്തയ്ക്കിടെ ഭാര്യയെ കുറിച്ച് അമൻ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നു, ഇവരുടെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്ത്?
അങ്ങനെയാണ് വീണയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത്, ജീവിതത്തില്‍ എനിക്കേറ്റവും കൂടുതല്‍ സര്‍പ്രൈസ് തന്നു, ഏറ്റവും നല്ല ഉപദേശങ്ങള്‍ തന്നതും അവൾ തന്നെയാണ്! വിവാഹമോചന വാർത്തയ്ക്കിടെ ഭാര്യയെ കുറിച്ച് അമൻ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നു, ഇവരുടെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്ത്?
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്ത ശരിവച്ച് നടി വീണ നായരുടെ ഭർത്താവ് ആര്‍ജെ അമൻ എത്തിയിരുന്നു.ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ മകന്റെ കാര്യങ്ങള്‍ക്കെല്ലാമായി ഒന്നിച്ചുണ്ടാവുമെന്നായിരുന്നു അമൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ വിവാഹ മോചന വാര്‍ത്തകളോട് വീണയും പ്രതികരിച്ചിരുന്നു. എല്ലാ കുടുംബത്തിലും എന്ന പോലെ ഞങ്ങള്‍ക്ക് ഇടയിലും പ്രശ്നങ്ങളുണ്ട്, പക്ഷെ വിവാഹ മോചിതരായിട്ടില്ല എന്നായിരുന്നു വീണ പറഞ്ഞത്.
ഇപ്പോഴിതാ വീണയും ഭര്‍ത്താവും ഒന്നിച്ചുള്ള പഴയ അഭിമുഖങ്ങളും വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
അമന്റെ വാക്കുകളിലേക്ക്
2014 ജൂണ്‍ 21നായിരുന്നു വീണയുടേയും സ്വാതിയുടേയും വിവാഹം. 2011ലാണ് ആദ്യം ഫോണിലൂടെ സംസാരിക്കുന്നത്. കുവൈറ്റില്‍ ആര്‍ജെയായി ജോലി ചെയ്യുന്നതിനിടയില്‍ ആര്‍ജെ കളെ റിക്രൂട്ട് ചെയ്യുന്നത് ഞാനായിരുന്നു. ഒരു സെലിബ്രിറ്റി ആര്‍ജെയെ വേണമായിരുന്നു. അപ്പോഴാണ് വീണയുടെ പേര് വന്നത്. അങ്ങനെയാണ് വിളിച്ച് സംസാരിച്ചത്. ഞാന്‍ സ്വാതിയാണെന്ന് പറഞ്ഞപ്പോള്‍ സ്വാതി സുരേഷ് ഭൈമിയെന്നല്ലേ മുഴുവന്‍ പേര് എന്നായിരുന്നു വീണ തിരിച്ച് ചോദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലോത്സവ വേദിയില്‍ ഞാന്‍ ആരാധിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. കോട്ടയം ജില്ലയില്‍ 5 വര്‍ഷം കലാപ്രതിഭയായിരുന്നു സ്വാതി.
എഞ്ചീനിയറിംഗാണ് പഠിച്ചത്. പാട്ട് ഇപ്പോഴും കൂടെയുണ്ടെന്നും സ്വാതി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കലയെ നിലനിര്‍ത്തി ജോലി ചെയ്യുന്നതാണ് വീണയ്ക്കിഷ്ടം. കണ്ണേട്ടനെ എന്നും കലാകാരനായി കാണണം, വേറൊരു പണിക്കും പോയേക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ലോകം അറിയപ്പെടുന്ന നല്ലൊരു ഗായകനായി കണ്ണേട്ടനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും വീണ അന്ന് പറഞ്ഞിരുന്നു.
ഇടയ്ക്കിടയ്ക്ക് വീണ സ്വാതിയെ വിളിക്കുമായിരുന്നു. വളരെ ഓപ്പണായാണ് സംസാരിച്ചിരുന്നത്. എഫ് എമ്മില്‍ കയറുന്നതിന് വേണ്ടിയായിരിക്കും ഇതെന്നായിരുന്നു കരുതിയത്. അളിയാ, മച്ചാ കമ്പനിയാവുകയെന്നായിരുന്നു എന്റെ ആഗ്രഹം. കലോത്സവ വേദിയില്‍ ഭരതനാട്യത്തിന് ധരിച്ച കോസ്റ്റിയൂമിന്റെ കളര്‍ വരെ പറഞ്ഞപ്പോള്‍ ഞെട്ടി. എടാ നീ സിനിമക്കാരിയെ തന്നെ പൊക്കിയെടുത്തല്ലേ, ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു അന്ന് പലരും എന്നോട് ചോദിച്ചത്. എന്നെ അത്രയും നോട്ട് ചെയ്ത വേറൊരാളില്ല, അതെനിക്ക് ഉറപ്പിച്ച് പറയാനാവും. അങ്ങനെയാണ് വീണയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത്.
2012 ജനുവരി 12നായിരുന്നു ഞങ്ങള്‍ കണ്ടത്. ഞാനൊരു ബ്ലാക്ക് ഷര്‍ട്ടായിരുന്നു. വീണയും അതേ ഡ്രസിലായിരുന്നു. അന്ന് മുഴുവനും ഞങ്ങള്‍ സംസാരിച്ചു.ഞങ്ങളുടെ ഉള്ളിലെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ ആദ്യം പറയാനായി തീരുമാനിക്കുകയായിരുന്നു. ഞാനൊരു പാട്ട് പാടുമ്പോള്‍ താളം കൊട്ടുന്ന ഒരാളെയായിരിക്കണം ഭാര്യയാക്കേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടുകാര്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ജീവിതത്തില്‍ എനിക്കേറ്റവും കൂടുതല്‍ സര്‍പ്രൈസ് തന്നിട്ടുള്ള വ്യക്തി വീണയാണ്. ബര്‍ത്ത് ഡേയ്ക്ക് അന്ന് ടാബ്ലറ്റ് തന്നിരുന്നു. എനിക്കിഷ്ടമുള്ള സാധനങ്ങളെല്ലാം വീണ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. എന്‍ഗേജ്മെന്റിന് അച്ഛനും അമ്മയുമുണ്ടായിരുന്നു. വലിയ രീതിയില്‍ കല്യാണം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനിടയിലാണ് അമ്മ മരിച്ചത്. വയ്യായ്ക ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു ആ മരണം. കല്യാണത്തിന് 44 ദിവസം മുന്‍പായിരുന്നു അച്ഛന്റെ മരണം. പിന്നീട് കല്യാണം ചുരുക്കുകയായിരുന്നു.
ജീവിതത്തില്‍ ഏറ്റവും നല്ല ഉപദേശങ്ങള്‍ തന്നയാള്‍ ഭാര്യ തന്നെയാണ്. എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ നെഗറ്റീവ് വന്നാല്‍ വല്ലാതെ തളര്ന്നുപോവാറുണ്ടായിരുന്നു. അളിയാ കമോണ്‍, ഞാനില്ലേ കൂടെയെന്നാണ് വീണ പറയാറുള്ളത്. നല്ല ഹൈപ്പില്‍ നിന്നും പെട്ടെന്ന് താഴേക്ക് വീഴുന്ന തരത്തില്‍ ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെയൊക്കെ വല്ലാതെ വിഷമിക്കുമായിരുന്നു. വീണ വന്നതിന് ശേഷം അതില്ലാതായെന്നും സ്വാതി പറഞ്ഞിരുന്നു.
