News
റിമി ടോമി മതം മാറിയോ..?; മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ ചോറ്റാനിക്കര അമ്പലം സന്ദർശിച്ച് താരം ; ദൈവം അനുഗ്രഹിക്കട്ടെ എന്നും ആരാധകർ !
റിമി ടോമി മതം മാറിയോ..?; മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ ചോറ്റാനിക്കര അമ്പലം സന്ദർശിച്ച് താരം ; ദൈവം അനുഗ്രഹിക്കട്ടെ എന്നും ആരാധകർ !
മലയാളത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഗായികയാണ് റിമി ടോമി. എന്നാൽ, സംസാരം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും റിമിയ്ക്ക് സാധിച്ചു. പ്രിയപ്പെട്ട ഗായിക മാത്രമല്ല മിടുമിടുക്കിയായ അവതാരിക കൂടിയാണ് റിമി ടോമി.
സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവെക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.
മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനമാണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി.
ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത്താണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയ സിനിമ. വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്.
ആദ്യമായി ചോറ്റാനിക്കര അമ്പലം സന്ദർശിച്ച സന്തോഷം പങ്കുവെച്ചുള്ള റിമിയുടെ ഫോട്ടോയാണ് വൈറലാകുന്നത്. കുർത്ത ധരിച്ച് ചന്ദനക്കുറിയും ചാർത്തി സുന്ദരിയായാണ് റിമി ടോമി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യ ദർശനം എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിമി ടോമി കുറിച്ചത്.
ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകളും സംശയങ്ങളുമാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്. ‘റിമി മതം മാറിയോ’ എന്ന സംശയവും ചോദ്യവുമാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്. മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ എല്ലാ മതത്തേയും ഒരു പോലെ സ്വീകരിക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരുമുണ്ട്.
ഗായിക എന്നതിനെക്കാള്‍ റിമി ടോമി ഇപ്പോള്‍ പ്രേക്ഷക പ്രിയം നേടുന്നത് അസല്‍ ഒരു ഹാസ്യ കഥാപാത്രം എന്ന നിലയിലാണ്. ഒന്നും ഒന്നും മൂന്നിലൂടെയാണ് റിമി ടോമിയുടെ കോമഡികള്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. സൂപ്പര്‍ ജൂനിയര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സൂപ്പര്‍ കുടുംബം എന്ന ഷോയിലും റിമി തിളങ്ങിയത് ഇതേ കോമഡി കാരണമാണ്.
about rimi tomy
