താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വ്വതിയെ പ്രശംസിച്ച് നടന് ഷമ്മി തിലകന്
‘ചോദ്യം : ആരാണ് പാര്‍വ്വതി..! ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!’, എന്നായിരുന്നു ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ചത്. ഷമ്മിയുടെ പോസ്റ്റ് മിനുട്ടുകള്‍ക്കകം തന്നെ നിരവധി പേര് ഷെയര്‍ ചെയ്തു.
ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ആരോപണത്തിൽ അമ്മ സംഘടനാനേതൃത്വത്തിനെതിരെപരോക്ഷവിമർശനവുമായിട്ടായിരുന്നു പാര്‍വതി എത്തിയത്. ഇതിനെതിരെ ചടങ്ങില്‍ പങ്കെടുത്ത രചന കൃഷ്ണന് കുട്ടി രംഗത്തുവന്നു. വാദപ്രതിവാദങ്ങള്‍ക്കിടെ ‘ആരാണ് ഈ പാര്‍വ്വതി’ എന്നും രചന ചോദിച്ചിരുന്നു.
രചന നാരായണന് കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...