Malayalam
ആ സൗന്ദര്യ രഹസ്യം ഇതാണോ? മറുപടിയുമായി രശ്മി സോമൻ
ആ സൗന്ദര്യ രഹസ്യം ഇതാണോ? മറുപടിയുമായി രശ്മി സോമൻ
സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്. ഒരിടവേളയ്ക്ക് ശേഷം അനുരാഗം പരമ്പരയിലൂടെ താരം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും വലിയ താല്പര്യത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
അജു ഗുരുവായൂര്‍ എന്ന സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞദിവസം രശ്മി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ‘ഒരുപാടുകാലത്തിനുശേഷം ചങ്കിനെ കണ്ടുമുട്ടി’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഒരു വൈദ്യശാലയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രം. അതോടെ ചില ആരാധകരുടെ രസകരമായ സംശയം കഷായം കുടിച്ചിട്ടാണോ ഇത്രയും സൗന്ദര്യം എന്നായി. അങ്ങനെ ചോദിച്ചവരോട് ”ശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു.. അല്ലെ” എന്നാണ് താരം ചോദിക്കുന്നത്.
കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന ശക്തമായ കഥാപാത്രത്തെയാണ് രശ്മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
