Connect with us

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി പറയുന്നു

Malayalam

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി പറയുന്നു

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. വ്യാഴാഴ്ച കോടതിയില്‍ ഉണ്ടായിരുന്ന ആളാണ് ഞാന്‍. കേസ് പരഗിണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയില്‍ എത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വളരെ തിരക്കുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞെന്ന് വരില്ല.

അക്കാര്യം കോടതി അന്വേഷിച്ചു എന്ന് മാത്രമേയുള്ളൂ. അല്ലാതെ അതിനപ്പുറത്ത് പ്രത്യേകമായി എന്തെങ്കിലും കാര്യം ഉണ്ടെന്ന് കരുതുന്നില്ലെന്നും ടിബി മിനി പറയുന്നു. കീഴുദ്യോഗസ്ഥനോട് പറഞ്ഞ് കാര്യങ്ങള്‍ ചെയ്യരുതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അതിലൊക്കെ എന്ത് കാര്യം ഇരിക്കുന്നു. കോടതി രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പരസ്യമായി തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഇങ്ങനെ മോശമായി പറയുന്നത് ഫെയര്‍ ആയിട്ടുള്ള വിചാരണ നടക്കുന്നതിന് തടസ്സമായിട്ടുള്ള കാര്യങ്ങളാണ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ രാവിലെ എത്താതിരുന്നതിലുള്ള അഭിപ്രായ പ്രകടനമായിരിക്കും കോടതി നടത്തിയിട്ടുള്ളത്. കോടതി മാറണം എന്നല്ല ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. കേസ് ഈ കോടതിയിലേക്ക് എത്തിയതിന്റെ നിയമവശങ്ങളെക്കുറിച്ചാണ് പ്രോസിക്യൂഷനും അതിജീവിതയും കോടതിയില്‍ പറയുന്നത്. ജുഡീഷ്യല്‍ ഓര്‍ഡര്‍ പ്രകാരം ഒരു കോടതിയിലേക്ക് ഒരു കേസ് ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് വെക്കാം. ആ കേസ് വേറൊരു കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കാനായിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരം കഴിയില്ല. അവിടെ ഒരു നിയമപ്രശ്‌നം നടക്കുന്നുണ്ട്.

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്. ഇക്കാര്യം മറ്റ് രീതിയില്‍ വ്യാഖ്യാനിച്ചെടുക്കേണ്ട കാര്യമില്ലെന്നും ടി ബി മിനി അഭിപ്രായപ്പെടുന്നു.

ജഡ്ജി മാറണം എന്നുള്ളതുമല്ല ഞങ്ങളുടെ ആവശ്യം. ഇപ്പോള്‍ നടന്നിരിക്കുന്നത് നിയമപരമായി ശരിയല്ല. അത് ക്ലിയര്‍ ചെയ്യാതെ പോയി കഴിഞ്ഞാല്‍ പ്രശ്‌നം ഉണ്ടാവും. ഹൈക്കോടതിയുടെ ഓര്‍ഡര്‍ പ്രകാരം സിബിഐ 3 യിലേക്കാണ് കേസ് മാറ്റിയത്. ആ കേസ് സെഷന്‍ കോടതിയിലേക്ക് കൊണ്ടുപോവാന്‍ നിലവില്‍ ചില നിയമങ്ങളുണ്ട്. ആ വകുപ്പുകള്‍ പ്രകാരമായിരിക്കും കാര്യങ്ങള്‍ ചെയ്യേണ്ടത്.

ഇവിടെ വ്യക്തികളല്ല പ്രശ്‌നം. ഒരു കോടതിയുടെ അധികാരപരിധിയിലില്ലാത്ത കാര്യങ്ങള്‍ ആ കോടതി ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ ഭാവിയില്‍ ആ കേസിനെ വലിയ രീതിയില്‍ ബാധിക്കും. അവസാന ഘട്ടമെത്തുമ്പോള്‍ പ്രതികള്‍ പറയുകയാണ് ഈ കോടതിയുടെ അധികാര പരിധിയിലില്ലാത്ത കേസാണ് നടത്തുന്നതെന്ന് പറഞ്ഞാല്‍ പ്രോസിക്യൂഷന്റെ കേസ് പോയില്ലേയെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങളുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ കോടതി പരാമര്‍ശം. ഉദ്യോഗസ്ഥന്‍ കോടതിയെ കബളിപ്പിക്കാന്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ചോര്‍ത്തുന്നുവെന്നും പറഞ്ഞ കോടതി നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു െ്രെകംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ആവശ്യം തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് െ്രെകംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top