സ്റ്റൈല്‍ മന്നന് രജനികാന്തിന് നായികയായി എത്തുന്നത് തന്നെക്കാള്‍ നാല്പത് വയസ് പ്രായം കുറഞ്ഞ തമന്ന?, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നും വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച് ചര്‍ച്ചകള്‍

തെന്നിന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി പുറത്തെത്താനുള്ള ചിത്രം. ആഗസ്റ്റ് പതിനഞ്ചിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം.
എന്നാല്‍ ഇപ്പോഴിതാ, ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം. ഈ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെക്കാളും നാല്പത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക.
നിലവില്‍ രജനികാന്തിന് 71 വയസാണ്. ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ട്രോളുകളും ഈ വാര്‍ത്തയ്ക്ക് വരുന്നുണ്ട്. എന്നാല്‍ അണിയറപ്രവര്ത്തകാരാരും തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...