TV Shows
പിണക്കം മറന്ന് ദിൽഷയും ബ്ലെസ്ലിയും ഒന്നിച്ചു; ബ്രദറാണേ… എന്ന എടുത്തുപറച്ചിലിൽ ബ്ലെസ്ലി എന്താകും ഉദ്ദേശിച്ചിരിക്കുക?; ബ്ലെസ്ലിയ്ക്ക് മറുപടിയുമായി ദില്‍ഷയും; സന്തോഷത്തോടെ ആരാധകരും!
പിണക്കം മറന്ന് ദിൽഷയും ബ്ലെസ്ലിയും ഒന്നിച്ചു; ബ്രദറാണേ… എന്ന എടുത്തുപറച്ചിലിൽ ബ്ലെസ്ലി എന്താകും ഉദ്ദേശിച്ചിരിക്കുക?; ബ്ലെസ്ലിയ്ക്ക് മറുപടിയുമായി ദില്‍ഷയും; സന്തോഷത്തോടെ ആരാധകരും!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചതുമുതൽ എല്ലാവരും ചർച്ചചെയ്ത സൗഹൃദം റോബിൻ ദിൽഷാ ബ്ലെസ്ലി എന്നിവരുടേതായിരുന്നു. അതിൽ മൂന്നു പേരുടെയും സൗഹൃദം അവസാനിച്ചു എന്ന് വേണം കരുതാൻ.
എന്നാൽ, ഇപ്പോൾ ഒരു സർപ്രൈസ് ആണ് സംഭവിച്ചിരിക്കുന്നത്. ബ്ലെസ്ലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഇതിന് ദില്‍ഷ നല്കിയ മറുപടിയുമൊക്കെയാണ് ഇപ്പോൾ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.
രക്ഷാബന്ധന് ദിനത്തോട് അനുബന്ധിച്ച് ബ്ലെസ്ലി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. രക്ഷാബന്ധന് ദിന ആശംസകള്‍, ബ്രദറാണേ.. എന്നായിരുന്നു ബ്ലെസ്ലിയുടെ സ്റ്റോറി. ബിഗ് ബോസ് വീട്ടില്‍ വച്ച് പലവട്ടം ദില്‍ഷ ബ്ലെസ്ലിയോട് നീയെന്റെ ബ്രദറാണേ എന്ന് പറഞ്ഞിട്ടുണ്ട്. ഇത് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ബ്ലെസ്ലിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പിന്നാലെ താരത്തിന്റെ സ്റ്റോറി ഷെയര്‍ ചെയ്ത് ദില്‍ഷ എത്തുകയായിരുന്നു.
ബ്ലെസ്ലിയുടെ സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ദില്‍ഷയുടെ മറുപടി. രക്ഷാബന്ധന് ദിനാശംസകള്‍ ബ്രദറേ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അടുത്തിടെ റോബിനും ബ്ലെസ്ലിയും ഒന്നിച്ചിരുന്നു. തെറ്റിദ്ധാരണ മൂലമാണ് തനിക്ക് തെറ്റ് പറ്റിയതെന്നും അതില്‍ ക്ഷമ പറയുന്നുവെന്നും റോബിന് ബ്ലെസ്ലിയുടെ വീട്ടിലെത്തി റോബിന് പറയുകയായിരുന്നു.
ബ്ലെസ്ലിയും റോബിനും ഒന്നായത് പോലെ ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നം അവസാനിച്ചുവോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും താരങ്ങള്‍ ഇതുവരും അതേക്കുറിച്ച് ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരങ്ങളില്‍ നിന്നു തന്നെ വസ്തുത അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ദില്‍ഷ ഒന്നാമത് എത്തിയപ്പോള്‍ ബ്ലെസ്ലിയായിരുന്നു രണ്ടാമത്. റിയാസാണ് മൂന്നാമതെത്തിയത്. ധന്യ മേരി വര്‍ഗീസും ലക്ഷ്മി പ്രിയയുമായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങള്‍. നേരത്തെ സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു.
നാളിതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു സീസണ്. താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അതിരുവിട്ട് കയ്യാങ്കളിയിലേക്ക് കടക്കുന്നതും ഇതേ തുടര്‍ന്ന് ഒരു താരത്തെ ഷോയില്‍ നിന്നും പുറത്താക്കുന്നതും പോയ സീസണ് കണ്ടു. ആദ്യമായി ഒരു താരം ഷോയില്‍ നിന്നും സ്വയം ഇറങ്ങി പോകുന്നതിനും ബിഗ് ബോസ് മലയാളം സീസണ് 4 സാക്ഷ്യം വഹിച്ചു.
സംഭവബഹുലമായ സീസണിന്റെ വിന്നറും അപ്രതീക്ഷിതമായിരുന്നു. ആരാകും വിജയി എന്നത് അവസാന നിമിഷം വരെ യാതൊരു ഉറപ്പും ആര്‍്ക്കും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ ദില്‍ഷ പ്രസന്നന് ബിഗ് ബോസ് മലയാളം സീസണ് 4 വിന്നറായി മാറുകയായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു വനിത ബിഗ് ബോസ് മലയാളം വിന്നറാകുന്നത്.
ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചാ വിഷയമായിരുന്നു ദില്‍ഷ. ബിഗ് ബോസ് വീടിനകത്ത് ദില്‍ഷയ്ക്ക് റോബിനുമായും ബ്ലെസ്ലിയുമായുമുണ്ടായിരുന്ന സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. ലവ് ട്രാക്കിനായി ശ്രമിക്കുന്നുവെന്നാരുന്നു ഈ സൗഹൃദം കേട്ട വിമര്‍ശനം. റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയാര്‍ഭ്യര്‍ത്ഥന നടത്തിയതും വിവാഹാഭ്യര്‍ത്ഥന നടത്തിയതുമെല്ലാം അകത്തും പുറത്തും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.
എന്നാല്‍ പുറത്ത് വന്ന ശേഷം ദില്‍ഷ തനിക്ക് ഇനി ബ്ലെസ്സിയുമായും റോബിനുമായും യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തന്റെ സൗഹൃദത്തെ മനസില്ാക്കുന്നില്ലെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ഇതിനിടെ ബ്ലെസ്ലിയും റോബിനും പിണങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ബ്ലെസ്ലിയും റോബിനും ഒരുമിക്കുന്നതിനും ഒരുമിച്ച് വീഡിയോ ചെയ്യുന്നതിനുമൊക്കെ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.
ഈ കാലയളവിലൊക്കെ ദില്‍ഷയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ബിഗ് ബോസ് വീടിന് അകത്തു വച്ചും പുറത്ത് വന്നപ്പോഴും ബ്ലെസ്ലി തനിക്ക് സഹോദരനാണെന്നും റോബിന് സുഹൃത്താണെന്നുമാണ് ദില്‍ഷ പറയുന്നത്.
about biggboss
